മണ്ണാര്‍ക്കാട്: നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ ഏപ്രില്‍ 29ന് കണ്ണൂരില്‍ നട ക്കുന്ന എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മണ്ണാ ര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നഗരത്തില്‍ റോഡ് മാര്‍ച്ച് നടത്തി.നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കുന്തിപ്പുഴയില്‍ സമാപിച്ചു.യോഗത്തില്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം മുനീര്‍ അഹ്‌സനി ഒമ്മല സന്ദേശ പ്രഭാഷണം നടത്തി.സിറാജ് സഖാഫി,ഫള്‌ലു റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.ഡിവിഷന്‍ പ്രസിഡന്റ് ഫള്‌ലു റഹ്മാന്‍ സഖാഫി, സെക്രട്ടറിമാരായ അനസ് സഖാഫി, നവാസ് സഖാഫി, നിയാസ് സഖാഫി, ശഫീഖ് സഖാഫി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!