കല്ലടിക്കോട്:തുപ്പനാട് പുതിയ പാലത്തിന് സമീപം ഇന്നലെയുണ്ടായ അപകടത്തെ കു റിച്ച് ഓര്‍ക്കുമ്പോള്‍ മുഹമ്മദ് കുഞ്ഞിന്റെ മുഖത്ത് ഭയവും പിറകെ ആശ്വാസവും ഒരുപോലെ നിറയും. വലിയ ദുരന്തത്തില്‍ നിന്നും മഹാഭാഗ്യം കൊണ്ട് മാത്രമാണ് ഈ 68 കാരന്‍ രക്ഷപ്പെട്ടത്.കണ്ടെയ്നര്‍ ലോറി മറിഞ്ഞതിനെ കുറിച്ച് ചോദിക്കുമ്പോള്‍ നെടു വീര്‍പ്പിട്ട് ആ ഭയനിമിഷങ്ങളെ കുറിച്ച് അദ്ദേഹം വിവരിക്കും.
ദേശീയപാതയോട് ചേര്‍ന്നുള്ള വീട്ടില്‍ മുഹമ്മദ് കുഞ്ഞി തനിച്ചാണ് താമസം.രാത്രി ഭക്ഷണം കഴിച്ച് നേരത്തെ കിടന്നു.സമയം 9 മണിയോടടുത്തിരുന്നു.പൊടുന്നെ വീട് കുലുങ്ങുന്ന പോലെ,ഒരു വലിയ ശബ്ദം.ആകെ പുകമയം,ചുവര്‍ വിണ്ട് ഇഷ്ടിക കാണു ന്നു.നടുങ്ങിത്തരിച്ച മുഹമ്മദ് എന്താണെന്നറിയാന്‍ പുറത്തിറങ്ങി.പുകമയം കാരണം ഒന്നും വ്യക്തമായില്ല.ആളുകള്‍ ഓടിക്കൂടുന്നു.മുഹമ്മദിന്റെ വീടിന്റെ പിറകിലെ വീട്ടില്‍ കഴിയുന്ന മകനും കുടുംബവും ഓടിയെത്തി.പിന്നീടാണ് മനസ്സിലായത്.തന്റെ വീടിന്റെ തൊട്ടരുകില്‍ ഒരു വലിയ അപകടം നടന്നിരിക്കുന്നുവെന്നത്.
16 ചക്രമുള്ള ലോറി വളവ് തിരിഞ്ഞ് പോകുന്നതിനിടയില്‍ ഓട്ടോയിലിടിച്ച് നിയന്ത്ര ണം വീട്ട് മറിഞ്ഞത് മുഹമ്മദിന്റെ വീടിന്റെ ചാരത്തേക്കാണ്.ലോറി മറിഞ്ഞ് മറിഞ്ഞ തിന്റെ അഞ്ചടി വ്യത്യാസമേ മുഹമ്മദ് കിടന്ന സ്ഥലത്തേക്കുണ്ടായിരുന്നുള്ളു. വഴി മാറിപ്പോയ ദുരന്തത്തിലും തിരിച്ച് കിട്ടിയ ജീവിതത്തിനും ഈ വയോധികന്‍ ദൈവ ത്തോട് നന്ദി പറയുകയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മുഹമ്മദിന്റെ വീടിന്റെ ഒരു ഭാഗവും വിട്ട് നല്‍കിയിരുന്നു.അവശേഷിച്ച് ഭാഗത്ത് ഷീറ്റ് മേഞ്ഞാണ് വീട് പുതുക്കി പണിതിരിക്കു ന്നത്.വരാന്ത കണക്കെയുള്ള ഭാഗത്തിന്റെ ഒരു ചുവര്‍ അപ്പുറത്താണ് മുഹമ്മദ് കിടക്കു ന്നത്.അപകടമുണ്ടായതോടെ ഇപ്പോള്‍ വീട്ടിനകത്ത് കഴിയാനും ഈ വയോധികന്‍ ആശങ്കപ്പെടുകയാണ്.ഈ ഭാഗത്ത് ദേശീയപാത വികസിപ്പിക്കുമ്പോള്‍ വളവ് നിവര്‍ത്തി റോഡ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.ഇത് സംബന്ധിച്ച് പ്രദേശവാസി കള്‍ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതിയില്‍ നല്‍കിയിരുന്നതാണ്.വളവ് നിവര്‍ത്തിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.