മണ്ണാര്‍ക്കാട്: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി കടത്തിയ കേസില്‍ ഒരാള്‍ കൂടി വനംവകുപ്പിന് മുന്നില്‍ കീഴടങ്ങി.കല്ലടിക്കോട് ചുങ്കം പുനത്തില്‍ വീട്ടില്‍ മുല്ലക്കോയ തങ്ങള്‍ ആണ് കീഴടങ്ങിയത്.പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കല്ലടിക്കോട് മലവാരത്തിലെ ചെറുമല ഭാഗത്ത് നിന്നാണ് കാട്ടുപോത്തിനെ ഒരു സം ഘം വേട്ടയാടിയത്.കേസില്‍ 15 പ്രതികളാണ് ഉള്ളത്.അറസ്റ്റിലായവരുടെ എണ്ണം 14 ആ യി.ഒരു കാറും രണ്ട് ഓട്ടോറിക്ഷകളും ഒരു ബൈക്കും പാചകം ചെയ്തതും അല്ലാത്തതു മായ ഇറച്ചിയും പിടിച്ചെടുത്തിരുന്നു.പാലക്കയം ഡെപ്യുട്ടി റേഞ്ചര്‍ കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.