തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2023-24 അ ക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 740.52 കോടി രൂപയുടെ പദ്ധതി പ്രവര്‍ ത്തനങ്ങള്‍ക്ക് സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഡെവലപ്മെന്റ് സൊസൈറ്റി ഓഫ് കേരളയുടെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗ ത്തില്‍ പാര്‍ശ്വവല്‍കൃത മേഖലയിലും ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പിന്തുണ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാ ക്കാന്‍ നിര്‍ദേശം നല്‍കി.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ വാര്‍ഷിക പദ്ധതി രേഖയില്‍ എലമെന്ററി മേഖലയില്‍ 535.07 കോടി രൂപയും സെക്കന്ററി വിഭാഗത്തില്‍ 181.44 കോടി രൂപയും, ടീച്ചര്‍ എഡ്യൂക്കേഷന് 23.80 കോടി രൂപയും അടങ്ങുന്നതാണ് ഗവേണിം ഗ് കൗണ്‍സില്‍ അംഗീകരിച്ച 740.52 കോടി രൂപയുടെ വാര്‍ഷിക പദ്ധതി ബജറ്റ്. ഭിന്നശേ ഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഓട്ടിസം കേന്ദ്രങ്ങളുടെയും കിടപ്പിലായ കുട്ടികളുടെയും ഉള്‍പ്പെടെ ഈ മേഖലയിലെ പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിനാ യി 144.93 കോടി രൂപയുടെ വാര്‍ഷിക പദ്ധതികളാണ് സമഗ്ര ശിക്ഷ കേരളം തയാറാ ക്കിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 21.46 കോടി രൂപയുടെ യും, സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവയ്ക്കായി 116.75 കോടി രൂപയുടെ പദ്ധതികളും തയാറാക്കിയിട്ടുണ്ട്.

കുട്ടികളിലെ അക്കാദമികവും – അക്കാദമികേതരവുമായ സവിശേഷ പ്രവര്‍ത്തനങ്ങ ള്‍ക്ക് 133 കോടിയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. വിദ്യാലയങ്ങളില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കുമായി 22.46 കോടി രൂപ യും, അധ്യാപകരുടെ പരിശീലനത്തിന് 23.80 കോടി രൂപയുടെയും പദ്ധതി തയാറാക്കി. 2023-24 അക്കാദമിക വര്‍ഷത്തില്‍ സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കേണ്ട പദ്ധതി കള്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2023 ഏപ്രിലില്‍ ദില്ലിയില്‍ നടക്കുന്ന വാര്‍ഷി ക പദ്ധതി സമര്‍പ്പണ ശില്‍പ്പശാലയില്‍ സെഡസ്‌ക് ന്റെ ഭാരവാഹികള്‍ പങ്കെടുക്കും.

സമഗ്ര ശിക്ഷ കേരളം ഡയറക്ടര്‍ ഡോ.സുപ്രിയ എ.ആര്‍. സ്വാഗതം പറഞ്ഞ യോഗത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എസ്. സി. ഇ. ആര്‍. ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍. കെ, എസ്.ഐ. ഇ. ടി ഡയറക്ടര്‍ ബി. അബുരാജ്, സീമാറ്റ് ഡോ. സുനില്‍ വി. ടി, തുടങ്ങിയവര്‍ അവതരണങ്ങള്‍ നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം, ധന കാര്യ വകുപ്പിലെ പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പിലെ പ്രതിനിധികള്‍, മാതൃ ശിശു വകുപ്പിലെ പ്രതിനിധികള്‍, അധ്യാപക സംഘടന പ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ വകുപ്പിലെ പ്രതിനിധികള്‍ തുടങ്ങിയ ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ സം സാരിച്ചു. സമഗ്ര ശിക്ഷ കേരളയിലെ അഡീ. ഡയറക്ടര്‍മാരും ഉന്നത ഉദ്യാഗസ്ഥരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!