പാലക്കാട്: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേ ക്ക് ‘ വിവ കേരളം ക്യാമ്പയിന്റെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധന നട ത്തി. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ക്യാമ്പ് ജില്ലാ കലക്ടര്‍ ഡോ എസ്. ചിത്ര ഉദ്ഘാടനം ചെയ്തു.
15 മുതല്‍ 59 വയസ്സ് വരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ നിര്‍ണ യവും ആവശ്യമായവര്‍ക്ക് ചികിത്സയും ഉറപ്പാക്കുന്ന സമ്പൂര്‍ണ്ണ അനീമിയ നിര്‍ണയ -നിയന്ത്രണ ക്യാമ്പയിനാണ് വിവ കേരളം. വിളര്‍ച്ച ഇല്ലാതാക്കുന്നതിന് ഭക്ഷണശീലം – ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നല്‍കു കയാണ് ക്യാമ്പയിനിലൂടെ. ഹീമോഗ്ലോബിന്‍ നിര്‍ണയ ക്യാമ്പില്‍ 533 ജീവനക്കാരുടെ പരിശോധന നടത്തി. ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ അനീ മിയയുടെ തോത് 40 ശതമാനത്തില്‍ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം എന്നി രിക്കെ ഫലപ്രദമായ ഇടപെടലുകളിലൂടെ വിളര്‍ച്ച മുക്ത സംസ്ഥാനമാക്കാനാണ് ക്യാ മ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത , ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഗീതു മരിയ ജോസഫ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗവ. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.