കോട്ടോപ്പാടം :ഗ്രാമപഞ്ചായത്തും കുടുംബരോഗ്യ കേന്ദ്രവും സംയുക്തമായി അന്താ രാഷ്ട്ര വനിത ദിനത്തില്‍ റാലിയും സെമിനാറും സംഘടിപ്പിച്ചു. റാലിയുടെ ഫ്‌ളാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വഹിച്ചു.പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച റാലി കുടുംബരോഗ്യ കേന്ദ്രത്തില്‍ അവസാനിച്ചു. റാലിയില്‍ ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശ പ്രവര്‍ത്തകര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരന്നു. ആധുനിക സമൂഹ ത്തില്‍ സ്ത്രീകള്‍ നേരിടുന്ന സാമൂഹ്യ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ജെ.പി.എച്ച് .എന്‍ മിനി ചാക്കോ ക്ലാസ്സെടുത്തു.വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍, ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് അംഗംങ്ങളായ വിനീ ത.കെ, റഷീദ.പി, നസീമ. ഐ, ജെ.എച്ച്.ഐ പി.വിനോദ് കുമാര്‍, ജെ.പി.എച്ച്.എന്‍മാരായ ലൈല മണി, നിഷ.പി, പ്രീത, സുഷമ.കെ സംബന്ധിച്ചു.