അഗളി: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സി.യുടെ നേതൃ ത്വത്തില്‍ അട്ടപ്പാടിയില്‍ പഞ്ചായത്ത് തല ഭാഷോത്സവങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ ക്കൊപ്പം രക്ഷിതാക്കളെയും പൊതുസമൂഹത്തേയും പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളി കളാക്കുക, വായനയില്‍ അടുപ്പം സൃഷ്ടിക്കുക, പൊതുവിദ്യാഭ്യാസ രംഗത്ത് അനുഗുണ മായ മാറ്റങ്ങളൊരുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കഴി ഞ്ഞ മൂന്ന് ദിവസങ്ങളിലായി അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ പഞ്ചായത്തുകളില്‍ നടത്തിയ ഭാഷോത്സവങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഗോത്ര മേഖലയിലെ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയ ഗോത്ര സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ. എ. രാമു, 2013ല്‍ ഒ.വി. വിജയന്‍ സ്മാരക സമിതി പുരസ്‌ക്കാരം കരസ്ഥമാക്കിയ നാടകകൃത്തും ചെറുകഥാ കൃത്തുമായ അശോകന്‍ രാജീവം, വിദ്യാര്‍ത്ഥിനിയും സാഹിത്യകാരിയുമായ ഐശ്വര്യ സി എന്നിവര്‍ വിവിധയിടങ്ങളിലായി നടന്ന ശില്പശാലകള്‍ക്ക് നേതൃത്വം നല്‍കി.
അഗളി ബി.ആര്‍.സി. ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കണ്‍വീനര്‍ എന്‍. നാഗരജ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രെയി നര്‍ എസ്. എ. സജുകുമാര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ കെ.വി. അനീഷ്, നുമി ടി അഗ സ്റ്റിന്‍, നിഖില്‍ എം. സെഡ്. എന്നിവര്‍ സംസാരിച്ചു.