കഞ്ചിക്കോട് :വ്യവസായ മേഖലയുടെ സുഗമമായ പ്രവര്‍ത്തന ത്തിനും വ്യവസാ യികള്‍ക്കും സംരഭകര്‍ക്കും തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സംസ്ഥാനത്ത് ഒരു അക്കാദമി ആരംഭിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയാ യിരുന്നു മന്ത്രി. വ്യവസായത്തിനൊപ്പം വാണിജ്യവും പ്രധാനമാണ്. വാണിജ്യരംഗത്തെ സാധ്യതകള്‍ കണ്ടെത്താന്‍ സുശീല്‍ ഖന്ന ചെയര്‍മാനായി വ്യവസായികള്‍ അംഗങ്ങളായുമുള്ള മാര്‍ക്കറ്റിങ് കമ്പനി രൂപീകരിക്കും. ഇവര്‍ വിപണി സാധ്യതകള്‍, അസംസൃത വസ്തു ലഭ്യത എന്നിവ ഉറപ്പുവരുത്താനായി പ്രവര്‍ത്തിക്കും.
തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കഞ്ചിക്കോട് മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമസഭാ സമ്മേളനത്തിന് ശേഷം ഇടപെടല്‍ ഉണ്ടാവും.നോക്ക് കൂലി അനുവദിക്കാനാവില്ല. നോക്ക് കൂലി ആവശ്യപ്പെടുന്നവരില്‍ നിന്നും വ്യവസായികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. കൃഷിയില്‍ നിന്നുള്ള വരുമാനം ഇരട്ടിയാക്കുന്നതിന് മുന്‍ഗണന നല്‍കും. ഇതിലെ വരുമാന വര്‍ധന വ്യവസായത്തിന് സഹായ കമാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പ്രോത്സാ ഹിപ്പിക്കും. കാഞ്ചിക്കോട്ടേക്ക് ആവശ്യമായ വൈദ്യുതി സോളാ റിലൂടെ ഉണ്ടാക്കാന്‍ കിന്‍ഫ്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വൈദ്യുതി അപകടങ്ങളും ചോര്‍ച്ചയും ഒഴിവാക്കാന്‍ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കും.
കോയമ്പത്തൂര്‍ വിമാനത്താവളത്തിന്റെ സാന്നിധ്യം പാലക്കാട്ടെ വ്യവസായ മേഖലയ്ക്ക് വലിയ സാധ്യതയാണ് നല്‍കുന്നത്. ഐ. ടി. കമ്പനികളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയണം. നേരത്തേ വിവിധ സംരംഭങ്ങള്‍ക്ക് അനുവദിച്ച ഭൂമി അതേ സംരംഭകന് മറ്റ് വ്യവസായ പദ്ധതിക്കായി ഉപയോഗിക്കാനുള്ള അനുമതി വേഗത്തിലാക്കും. ആധുനികവത്കരണത്തിന്റെ സാധ്യതകള്‍ വ്യവസായികളും തൊഴിലാളികളും പ്രയോജനപ്പെടുത്തണം. വിവിധ സാഹചര്യങ്ങളില്‍ കഞ്ചിക്കോട് വിട്ടുപോയ വ്യവസായികളെ തിരിച്ചെത്തിക്കാന്‍ ചര്‍ച്ച നടത്തും. അയല്‍ സംസ്ഥാനത്തുനിന്നുപോലും വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം ജനല്‍ സെക്രട്ടറി കിരന്‍കുമാര്‍, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം വൈസ് പ്രസിഡന്റ് കെ. കെ. ബാബു, വി. രവീന്ദ്രന്‍, മുഹമ്മദ് ഷാഫി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രാജ് മോഹന്‍, കിന്‍ഫ്ര എം. ഡി. സന്തോഷ് കോശി തോമസ്, വ്യവസായകേന്ദ്രം മാനേജര്‍ മുരളീകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.