മണ്ണാര്‍ക്കാട്: ക്ഷേത്രാങ്കണം നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി.ഇനി മണ്ണാര്‍ക്കാട് പൂര ലഹരിയിലമരും.മൂന്നാം പൂരദിനമായ വൈകീട്ട് 6.30നും 7.30നും ഇടയിലാണ് കൊടി യേറ്റ് നടന്നത്.ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റം. തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. പൂരാ ഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍,ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.കൊടിയേറ്റിന് ശേഷം അത്താളൂര്‍ ശിവന്റെ തായമ്പകയും അരങ്ങേറി.രാവിലെയും രാത്രിയിലും ആറാ ട്ടെഴുന്നെള്ളിപ്പ്,മേളം,നാദസ്വരം,ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടായി.