ജനങ്ങളാണ് പാര്‍ട്ടിയുടെ പ്രധാന കരുത്ത്:എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
മണ്ണാര്‍ക്കാട്: ജനങ്ങളാണ് പാര്‍ട്ടിയുടെ പ്രധാന കരുത്തെന്നും അവര്‍ക്കെതിരായ ഒരു നിലപാടും പാര്‍ട്ടിയെടുക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മണ്ണാര്‍ക്കാട് ആശുപത്രിപ്പ ടിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലക്ഷക്കണ ക്കിന് വരുന്ന പാര്‍ട്ടി അംഗങ്ങളാണ് ജനങ്ങള്‍ക്ക് മുന്നിലെ ആള്‍രൂപങ്ങളെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
തെറ്റായ പ്രവണതകളെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല.ഫലപ്രദമായി പ്രതിരോധിച്ച് ശരിയായ പാതയിലേക്ക് നയിക്കും.തെറ്റായ പ്രവണതകള്‍ക്ക് വശംവദമാകാതെ ശരി യായ ദിശാബോധത്തോടെ പാര്‍ട്ടിയെ നയിക്കും.ശരിയായ ദിശാബധത്തിലും രാഷ്ട്രീയ നിലപാടിനും അനിസരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയും നൂറ് ശതമാനം ശരിയാ യ ദിശയിലേക്ക് മാറുക.വിഭാഗീയത മൂത്ത് നിന്ന സമയത്ത് പലവിധ കാരണത്താല്‍ വിട്ടു പോവുകയും സജീവമല്ലാതെ മാറി നില്‍ക്കുകയും ചെയ്യുന്നവരെ പാര്‍ട്ടിയുടെ ഭാഗമാക്കി മുന്നോട്ട് പോകണം.പാലക്കാട് ജില്ല ഇനിയും ചുവക്കണം.അട്ടപ്പാടി ഉള്‍പ്പടെ യുള്ള മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കുറച്ചുകാലമായി പാര്‍ട്ടി ജയിക്കുന്നില്ല.വരുന്ന തെരഞ്ഞെടുപ്പില്‍ നല്ല കമ്മ്യൂണിസ്റ്റ് മൂല്യത്തോടെ മത്സരിച്ച് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.ഇ.എസ്. കല്ലടി കോളേജ് ചെയര്‍മാന്‍ കെ.സി.കെ. സൈദാലി അധ്യക്ഷനായി. കെ. ടി. ജലീല്‍, ജെയ്ക്. സി. തോമസ്. പി.കെ. ബിജു, പി.കെ. ശശി, ഇ.എന്‍. സുരേഷ് ബാബു, സി.കെ. രാജേന്ദ്രന്‍, യു.ടി. രാമകൃഷ്ണന്‍ തുടങ്ങിയ പാര്‍ട്ടി നേതാക്കളും ഫാ. ജീജോയും സംസാരിച്ചു. പാര്‍ട്ടിയുടെ വിവിധതലങ്ങളിലുള്ള പ്രതിനിധികള്‍, സംഘാടകസമിതി ചെയര്‍മാന്‍ കെ.സി.കെ. സൈദാലി എന്നിവര്‍ ജാഥാക്യാപ്റ്റനെ ആദരിച്ചു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ ലിംഗന്‍മൂപ്പന്‍ തേന്‍കുടവും മാരിപ്പൂത്തി ചീരപ്പൊതിയും ജാഥാ ക്യാപ്റ്റന് സമ്മാനമായി നല്‍കി.