മണ്ണാര്‍ക്കാട്:കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ആവശ്യ കത ഉണര്‍ത്തി ഖാന്‍ ബഹ്ദൂര്‍ കല്ലടി മൊയ്ദീന്‍കുട്ടി സാഹിബിന്റെ പിന്‍മുറക്കാര്‍ വീണ്ടും ഒത്ത് കൂടി.കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന സന്തോഷം പങ്ക് വെച്ച നടന്ന കല്ലടി മജ്‌ലിസില്‍ ആറ് തലമുറകള്‍ സംഗ മിച്ചു.ഒരു ദശാബ്ദത്തിന് ശേഷമാണ് കല്ലടി കുടുംബത്തിലെ അറു നൂറോളം പേര്‍ ഒരേ മനസ്സോടെ കല്ലടി മജ്‌ലിസില്‍ അണിനിരന്നത്. എണ്‍പത്തിനാലുകാരനായ കെഎം മുഹമ്മദ് ഹാജിയാണ് പങ്കെടു ത്തവരില്‍ ഏറ്റവും മുതിര്‍ന്നയാള്‍.മണ്ണാര്‍ക്കാട് എസ് കെ കണ്‍ വെന്‍ഷന്‍ സെന്ററിലാണ് കല്ലടി കുടുംബങ്ങള്‍ ഒത്ത് കൂടിയത്. വിശേഷങ്ങള്‍ പങ്കുവെച്ചും കലാപരിപാടികളുമൊക്കെയായി സംഗമത്തെ ആഘോഷമാക്കി. കെപിഎം ഉണ്ണിക്കമ്മു സംഗമം ഉദ്ഘാ ടനം ചെയ്തു. കെഎം കുട്ടി മുഖ്യപ്രഭാഷണം നടത്തി.ഏറ്റവും കൂടുത ല്‍ കാലം മണ്ണാര്‍ക്കാട് വലിയ ജുമുഅത്ത് പള്ളിയുടെ മുത്തവലിയായ കെ.പി.എം കുഞ്ഞഹമദ് എന്ന കുഞ്ഞിമോന്‍, ആതുരസേവന രംഗത്തു തന്റെതായ വ്യക്തിമുദ്ര കൈപതിപ്പിച്ച ഡോ. കെ. എ കമ്മപ്പ, 300 പരം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് കോര്‍ട്ടയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വഴിയൊരുക്കിയ കെ.സി.കെ സയ്യിദ് അലി എന്നിവരെ ആദരിച്ചു.മണ്ണാര്‍ക്കാട് സൈക്ലിംഗ് ശീലം എല്ലാവരിലും ഉണര്‍ത്തു കയും മണ്ണാര്‍ക്കാട് പെഡല്ലേഴ്‌സ് ക്ലബ്ബിന്റെ സാരഥിയും സൂപ്പര്‍ റാന്‍ഡനര്‍ പദവി നേടുകയും ചെയ്ത ചെയ്ത അബ്ദുല്‍ റഹീം കെ.എം ,ആസാദി എന്ന മുദ്രാവാക്യവുമായി തെരുവില്‍ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന നിലക്ക് സിയ ഐറിന്‍ കെ.ന്‍ എന്നിവര്‍ക്ക് സര്‍െ്രെപസ് അവാര്‍ഡ് വിതരണം ചെയ്തു.മുഹമ്മദ് ഹാറൂണ് വി.കെ,കെസികെ മൊയ്തുട്ടി,മുഹമ്മദ് അനസ് കെ എ,ഹബീബ് മുഹമ്മദ് വി. കെ, ഉണ്ണിക്കമ്മു വി.കെ,മുഹമ്മദ് റിയാസ് കെ.സി,ഡോ.കെ.എ.ജംഷീല ഗഫൂര്‍( ശീലു), ആയിഷ ജെംശിയ (ഉണ്ണി മോള്‍),ഹാനി നിഷാല്‍, കമ്മപ്പ ഷാബു കെ.എം, ഷെരീഫ് വി.കെ, കെ. എം. മുഹമ്മദ് ഹാജി, ഹാരിസ് വി.കെ, മൊയ്തുട്ടി വി.കെ ,ഉണ്ണീന്‍ കുട്ടി കെ,വീരാന്‍കുട്ടി കെ.എം,നൗഷാദ് കെ എന്നിവര്‍ സംസാരിച്ചു. ഡോ കെ എ കമ്മപ്പ സ്വാഗതവും നെജ്മല്‍ ഹുസൈന്‍ കെ.എച്ച് നന്ദിയും പറഞ്ഞു.കുടുംബ ക്ഷേമത്തിനൊപ്പം സാമൂഹ്യ ക്ഷേമം എന്ന സന്ദേശമുയര്‍ത്തി 1996മുതലാണ് കല്ലടി മജ്‌ലിസ് ആരംഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!