കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ ഡാമില്‍ കോടികള്‍ ചിലവഴിച്ച് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തിയിലെ അഴിമതി പുറത്ത് കൊണ്ടു വരണമെന്നും ഉദ്യോഗസ്ഥ അനാസ്ഥ അന്വേഷിക്കണമെന്നും ആവശ്യ പ്പെട്ട് കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കാഞ്ഞിരപ്പുഴ ഇറിഗേ ഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. അഷറഫ് വാഴമ്പുറം അധ്യക്ഷത വഹിച്ചു. റിയാസ് നാലകത്ത്, സലാം തറയില്‍, എം.കുഞ്ഞുമുഹമ്മദ്, അബ്ബാസ് കൊറ്റിയോട്, യൂസുഫ് കല്ലടി, ഹുസൈന്‍ വളവുള്ളി, നസീബ് തച്ചമ്പാറ, പടുവില്‍ മുഹമ്മദാലി, സി.ടി അലി, ഹമീദ് ഹാജി ,മുസ്തഫ താഴത്തേതി ല്‍,സമദ് കരിമ്പനോട്ടില്‍, ഇര്‍ഷാദ്, റഹ്മാന്‍, ഇബ്രാഹീം കിളിരാനി, ആഷിക്, സുനീര്‍ പാണക്കാടന്‍, ആബിദ് പൊന്നേത്ത് ഷമീര്‍, ആബിദ് കല്ലടി, സജാദ്, എന്നിവര്‍ സംസാരിച്ചു. പ്രധാനമായും ഡാമിന്റെ ചോര്‍ച്ച നിറുത്തുന്നതിന്റെ ഭാഗമായാണ് 18 കോടി രൂപ ചിലവഴിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ മുഴുവന്‍ അറ്റകുറ്റ പണികള്‍ കഴിഞ്ഞിട്ടും ഡാമിന്റെ ചോര്‍ച്ച മുന്‍പത്തേതിനേക്കാള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. മുഴുവന്‍ ഫണ്ടും വിനിയോഗിക്കാതെ അഴിമതി നടത്തിയതിനാലാണ് ചോര്‍ച്ച വര്‍ധിച്ചതെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. വീണ്ടും ചോര്‍ച്ച നിര്‍ത്താനെന്ന പേരില്‍ 80 ലക്ഷം വകയിരുത്തിയത് അഴിമതിക്ക് കളമൊരുക്കാനാണെന്നും അറ്റകുറ്റ പ്പണിയില്‍ അഴിമതി നടത്തിയവരെ ജനങ്ങളുടെ മുന്‍പില്‍ തുറന്ന് കാണിക്കും വരെ സമരം നടത്തുമെന്നും യൂത്ത് ലീഗ് അറിയിച്ചു.