പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിനിയോഗം വേഗത്തി ലാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്കി. തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗ പുരോഗതി വിലയിരുത്ത ല്‍, ഹരിതകേരളം, ലൈഫ്-ആര്‍ദ്രം മിഷന്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകന ചെയ്യുന്നതിന് അടിയന്തിര യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതി പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമയബന്ധിതമായി പരിശോധിച്ച് നടപടിക ള്‍ അറിയിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ വീടിനാവശ്യമായ മൂന്ന് സെന്റ് സ്ഥ ലം ഇല്ലാത്ത 100 -ലധികം കുടുംബങ്ങളുണ്ടെന്നും മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ ആളുകള്‍ക്ക് ഗുണം ലഭിക്കാന്‍ ക്യാമ്പയിന് പ്രാധാന്യം നല്‍കണമെന്ന് പി.പി സുമോദ് എം.എല്‍.എ ആവശ്യപ്പെട്ടു. മന സ്സോടിത്തിരി മണ്ണ് ക്യാമ്പയിന് ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വിവിധ പ്രവര്‍ത്തിക ള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ഗവ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് സര്‍ക്കാരിനോട് ആവ ശ്യപ്പെടണമെന്ന് യോഗത്തില്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ അറിയിച്ചു. കാ ഞ്ഞിരപ്പുഴ-പൂഞ്ചോല ആദിവാസി കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവരിലും അരിവാള്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശാന്തകുമാരി എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.
കുടിവെള്ളം-വൈദ്യുതി എന്നിവ അടിയന്തര ആവശ്യമായി പരിഗണിച്ച് ജില്ലയില്‍ വരള്‍ച്ച- കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജല്‍ജീവന്‍ മിഷന് പ്രവര് ത്തികള് മുഖേന വിവിധയിടങ്ങളിലെ കുടിവെള്ള പ്രശനം പരിഹരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ തീപിടുത്തങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും ആളുകള്‍ക്ക് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ജാഗ്രത നല് കാന്‍ ശ്രദ്ധിക്കണമെന്നും യോഗത്തി കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. ചാലിശ്ശേ രി-കൈയിലിയാട് പാടശേഖര സമിതിയിലെ പതിനഞ്ചോളം കര്‍ഷകരുടെ 30 ടണ്‍ നെ ല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഓരോ പഞ്ചായത്തുകളിലും ഫീല്‍ഡ് സ്റ്റാഫുകളെത്തി കര്‍ഷകരെ നേരിട്ട് കണ്ട് നെല്ല് സംഭരിച്ച് സ്ലിപ് കൈമാറുന്നതായും ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറഞ്ഞു. നെല്ല് സംഭരണത്തില്‍ പരാതിയില്ലാതെ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സപ്ലൈ കോ മുഖേന നെല്ല് സംഭരിക്കുകയും നെല്ലിന്റെ വില ഇനിയും ലഭിക്കാത്ത കര്‍ഷകര്‍ ആധാര്‍ കാര്‍ഡുമായി കേരള ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെന്നും തുക അക്കൗണ്ടുക ളിലേക്ക് എത്തുമെന്നും പാഡി മാര്‍ക്കറ്റ് ഓഫീസര്‍ അറിയിച്ചു.
വന്യമൃഗ ശല്യം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളില്‍ കൃതൃസമയങ്ങളില്‍ ആര്.ആര്. ടീ ടീമിന്റെ സേവനം ഉറപ്പാക്കണമെന്ന് രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി പി.മാധവന് പറഞ്ഞു. പാലക്കാട് റേഞ്ചിലാണ് കൂടുതലായി വന്യമൃഗശല്യമുള്ളതെന്നും ഈ മേഖലയില്‍ കൃഷിനാശം കൂടുതലാണെന്നും പ്രദേശത്ത് 10 കിലോമീറ്റര്‍ പരിധിയില്‍ ഹാങ്ങിംഗ്് ഫെന്‍സിങ് ഉറപ്പാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് പരിധിയില്‍ ജനങ്ങളുടെ സഹകരണത്തോടെ സോളാര്‍ ഫെന്‍സിങ് പരിപാലനം ഉറപ്പാക്കുന്നു ണ്ടെന്നും നാല് ആര്.ആര്.ടി ടീം പ്രവര്‍ത്തിക്കുന്നതായി മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അറിയിച്ചു. വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സോളാര്‍ ഫെന്‍ സിങ് പരിചരണം നടക്കുന്നതായും ജനജാഗ്രത സമിതികള്‍ കൃത്യമായി ചേരുന്നതായും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അറിയിച്ചു. ജില്ലയില്‍ കരിമ്പയില്‍ തേനീച്ച കുത്തി മരണപ്പെട്ട ടാപ്പിങ് തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായത്തിനുള്ള നടപടി സ്വീകരിച്ച തായും ഡി.എഫ്.ഒ പറഞ്ഞു. ആര്.ആര്.ടി ടീമിന്റെ സേവനം കൃത്യമായി ഉറപ്പാക്കണ മെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്കി. ചുള്ളിയാര്‍-മീന്‍കര അണക്കെട്ടു കളില്‍ നിന്നും നീക്കം ചെയ്യുന്ന ചെളി-മണ്ണ് പ്രാദേശിക മേഖലയിലെ കര്‍ഷകര്‍ക്ക് നല്കിയാല് ഉപകാരപ്രദമാകുമെന്ന് യോഗത്തില്‍ രമ്യാ ഹരിദാസ് എം.പിയുടെ പ്രതി നിധി അറിയിച്ചതിനാല്‍ ചെളിനീക്കത്തിന് ടെന്‍ഡര്‍ ചെയ്തിട്ടുള്ളതിനാല്‍ ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാരോട് ഇത് സംബന്ധിച്ച് സംസാരിക്കാമെന്ന് എല്‍.എസ്.ജി.ഡി എക് സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോ ഗത്തില്‍ എ.ഡി.എം കെ.മണികണ്ഠന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
