തച്ചമ്പാറ: കാണാതായ മധ്യവയസ്‌കനെ കാഞ്ഞിരപ്പുഴ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തച്ചമ്പാറ മുതുകുര്‍ശ്ശി അലാറംപടി പുലക്കുന്നില്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണന്റെ മകന്‍ സുരേഷ്‌കുമാര്‍ (49) ആണ് മരിച്ചത്.വ്യാഴം ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ സുരേഷിനെ കാണാതായിരുന്നു.തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വളഞ്ഞപാലം ഉഴുന്നുപറമ്പ് ഭാഗത്ത് കനാലിലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടത്.വിവരമറിയിച്ചതിന്റെ അടിസ്ഥാ നത്തില്‍ വട്ടമ്പലത്ത് നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ എ കെ ഗോവിന്ദന്‍കുട്ടി, സീ നിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എ പി രന്തി ദേവന്‍,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഷബീര്‍,ലിജു,റിജേഷ്,രാഖില്‍,ഹോംഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.മണ്ണാര്‍ക്കാട് പൊലീസ് എത്തി മേല്‍നടപ ടികള്‍ സ്വീകരിച്ചു.പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.മരിച്ച സുരേഷ് കുമാര്‍ ഡ്രൈവറാണ്.അമ്മ: കമലം.ഭാര്യ: ഷീബ.മക്കള്‍: അമല്‍,അമൃത.സഹോദരങ്ങള്‍: ഗിരീഷ്,രാജേഷ്,അംബിക,ഗിരിജ