കുമരംപുത്തൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരംപുത്തൂര്‍ യൂണിറ്റ് കുടുംബ സംഗമം ഞായാറാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ചുങ്കം എഎസ് ഓഡിറ്റോറി യത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജില്ലാ നേതാക്കള്‍ക്ക് സ്വീകരണവും വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ വിജയം കൈവ രിച്ചവരേയും മുതിര്‍ന്ന വ്യാപാരികളേയും കലാ കായിക മേഖലയില്‍ വിജയം നേടിയ വരേയും ആദരിക്കും.ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് എന്‍ പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനാകും.ജനറല്‍ സെക്രട്ടറി ഇ കെ സൈതലവി റിപ്പോര്‍ട്ട് അവതരിപ്പിക്കും.എസ്എസ്എല്‍സി അവാര്‍ ഡ് വിതരണോദ്ഘാ ടനം ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹമീദും,പ്ലസ് ടു അവാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ ട്രഷറര്‍ കെ കെ ഹരിദാസും നിര്‍വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം മുതിര്‍ന്ന വ്യാപാരികളേയും ജില്ലാ വൈസ് പ്രസിഡ ന്റ് എ പി മാനു കലാകാ യിക പ്രതിഭകളേയും ആദരിക്കും.മണ്ഡലം പ്രസിഡന്റ് രമേ ഷ് പൂര്‍ണ്ണിമ,ജനറല്‍ സെ ക്രട്ടറി ഷമീം കരുവള്ളി,ട്രഷറര്‍ മുഫീന ഏനു,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിക്കും.മുഖ്യ രക്ഷാധികാരി കെ എം ജമാല്‍ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് ഇ ഹംസ നന്ദിയും പറയും. പരിപാടിയില്‍ പങ്കെടുക്കുന്ന വര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ഉണ്ടായിരിക്കു മെന്നും ഭാരവാഹികള്‍ അറിയിച്ചു.
