കോട്ടോപ്പാടം: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ നടത്തുന്ന അരികെ രോഗീപരിചരണ കാമ്പയിന്റെ ഭാഗമായി കോട്ടോപ്പാടം കരടിയോട് കുടുംബശ്രീ അംഗങ്ങള്‍ക്കായി രോഗീപരിചരണ പരിശീലനം സംഘടി പ്പിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം നൂറുല്‍ സലാം ഉദ്ഘാടനം ചെയ്തു.സി കെ കുഞ്ഞായ്മ അധ്യക്ഷത വഹിച്ചു.പി ജസീര്‍ വിഷയാവതരണം നടത്തി.പാലിയേറ്റീവ് നഴ്‌സ് ഷംന, റഹീസ് എടത്തനാട്ടുകര എന്നിവര്‍ ക്ലാസ്സെടുത്തു.
