അലനല്ലൂര്‍: കോട്ടപ്പള്ളയില്‍ ടാക്‌സി തൊഴിലാളിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ സര്‍വീസ് നിര്‍ത്തി വെച്ച് പ്രതിഷേധ പ്രകടനം നടത്തി.എസ്ടിയു നേതാവ് കെ ടി ഹംസപ്പ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സെ ക്രട്ടറി അബൂബക്കര്‍ വെള്ളേങ്ങര അധ്യക്ഷനായി.സിപിഎം ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത്,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി കെ ഷംസുദ്ദീന്‍,അലനല്ലൂര്‍ പഞ്ചായത്ത് അംഗം അലി മഠത്തൊടി,വ്യാപാരി പ്രതിനിധികളായ മുഫീന ഏനു,വി സി കുഞ്ഞാപ്പ, അബ്ദുള്ള മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പി മുഹമ്മദാലി സ്വാഗതവും പി സന്ദീപ് നന്ദിയും പറഞ്ഞു.
