അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സിലെ കുട്ടികള്‍ നോക്കെ ത്താ ദൂരത്ത് കണ്ണെത്താ ദൂരത്ത് പരിസര പഠനത്തിന്റെ ഭാഗമായി സജ്ജീകരിച്ച പോസ്റ്റ് ഓഫീസ് മാതൃക ശ്രദ്ധേയമായി.പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനാണ് തപാല്‍പ്പെട്ടിയുടെ പ്രദര്‍ശനമൊരുക്കിയത്.പ്രധാന അധ്യാപകന്‍ പി യൂസഫ് ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ജിതേഷ്,ആശ എന്നിവര്‍ നേതൃത്വം നല്‍കി.
