തൃത്താല: സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി കൂറ്റനാട് വട്ടേനാട് ജി.എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും സംഘവും അവതരിപ്പിച്ച സൂഫി സംഗീത രാവ് ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. തദ്ദേശദിനാ ഘോഷത്തിന്റെ കലാ-സാംസ്കാരിക പരിപാടികളുടെ രണ്ടാം ദിനത്തില്‍ ഖവാലിയു ടെ ചടുല താളം സമ്പന്നമാക്കി. കുട്ടികളും മുതിര്‍ന്നവരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അടങ്ങിയ സദസ്സ് ഒന്നായി പാട്ടുകാരോടൊപ്പം ചേര്‍ന്ന് താളം പി ടിയ്ക്കുകയും ചെയ്തു.
