അലനല്ലൂര്‍: സമഗ്ര ശിക്ഷ കേരളയുടെ പഠനപരിപോഷണ പദ്ധതി ഇലയുടെ ഭാഗമായി മുണ്ടക്കുന്ന് എഎല്‍പി സ്കൂളില്‍ തിയേറ്റര്‍ വര്‍ക് ഷോപ്പ് നടത്തി.നാലാം ക്ലാസ് ഇംഗ്ളീ ഷ് പാഠപുസ്തകത്തിലെ ദ എല്വ്സ് ആന്റ് ദ ഷൂമേക്കര്‍ എന്ന പാഠഭാഗം വര്‍ക്ക് ഷോപ്പി ന്റെ ഭമായി നാടമാക്കി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി.വാര്‍ഡ് മെമ്പര്‍ സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി.ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഇ ആര് അലി പദ്ധതി വിശദീകരണം നടത്തി.റിസോഴ്സ് പേഴ്സണ്‍ ഡോ.എന്‍ വി ജയരാ ജന്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്കി.എടത്തനാട്ടുകര ജിഒഎച്ച്എസ് സ്കൂളിന്റെ തനത് പരിപാടിയായ സ്വീറ്റ് ഇംഗ്ലീഷ് മൊഡ്യൂള്‍ പൂര്‍ത്തിയാക്കിയ കെ ദിന്ന,നിസ ന സ്നിന്,അലിം സിയാന് എന്നിവര്‍ക്ക് മാനേജര്‍ ശിവശങ്കരന് സമ്മാനവിതരണം നട ത്തി.പ്രധാന അധ്യാപകന് പി യൂസഫ്,പിടിഎ അംഗങ്ങളായ ജംഷീന,ഷംല പരിയാന്‍, നജ്മുന്നീസ,ഒ.ബിന്ദു,എ സുജിത്ത് എന്നിവര്‍ സംസാരിച്ചു.
