മണ്ണാര്‍ക്കാട് : എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാര്‍ഷിക ആഘോഷവും സര്‍വീ സില് നിന്ന് വിരമിക്കുന്ന ജുവൈരിയ ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും
സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ ശിലാസ്ഥാപനവും എം. ഇ.എസ് സംസ്ഥാന പ്രസിഡC ന്റ് ഡോ.ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജ്മന്റ് കമ്മിറ്റി ചെയര്മാന് ഷെ റിന് അബ്ദുള്ള അധ്യക്ഷനായി.വി.കെ ശ്രീകണ്ഠന് എംപി മുഖ്യാതിഥിയായിരുന്നു. ചലച്ചി ത്രതാരം നിര്‍മ്മല്‍ പാലാഴിയുടെ കലാവിരുന്നും നടന്നു.
വിദ്യാലയ പ്രവര്‍ത്തന പതിപ്പ് ‘സ്വരം’ പ്രകാശനം നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജുവൈരിയ ടീച്ചര്‍ക്കുള്ള മെ മ്മന്റോ സമര്‍പ്പണം,കല, കായിക, ശാസ്ത്ര മേള എന്നിവയിലെ സംസ്ഥാന ജേതാക്കള്‍ ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.കായിക അധ്യാപകന് വിനയന് മാസ്റ്റര്‍ എന്‍ ട്രന്‍സ് റാങ്ക് ജേതാവ് അഖില്‍ റോഷന് പരിശീലകരായ അനസ്,ഹനീഫ എന്നിവരെ ആദരിച്ചു.
എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എ.ജബാറലി,എം ഇ.എസ് സ്കൂള്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഹംസകോയ,എം. ഇ.എസ് പാലക്കാട് ജില്ല പ്രസിഡന്റ് സി.യു മുജീബ്, സെക്രട്ടറി സയ്യിദ് താജുദ്ധീന്‍, സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍, ട്രഷറര്‍ അബ്ദു കീടത്ത്, പി.ടി.എ പ്രസിഡന്റ് റഷീദ് മുത്തനില്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷറഫു ന്നിസ സയിദ്, ഡി.ഇ.ഒ കുമാരി എസ്.അനിത,അഡ്വ.നാസര്‍ കൊമ്പത്ത്, വറോടന്‍ മുസ്തഫ,കെസികെ സയ്യിദ് അലി ,നാസര്‍ കുറുവണ്ണ, വി.കെ റംല,എന്‍.അബൂബക്കര്‍, പ്രിന്‍സിപ്പല്‍ കെ.കെ നജ്മുദ്ദീന്, പ്രധാന അധ്യാപിക കെ.ആയിഷാബി, കെ.കെ ജുവൈരിയ, സൈനുല്‍ ആബിദ്, പി.ടി.എ വൈസ് പ്രസിഡന്റ്, അഷറഫ്, എംപിടിഎ പ്രസിഡന്റ് ബിന്ദു എന്നിവര്‍ സംസാരിച്ചു.
