കുമരംപുത്തൂര്‍: കാരാപ്പാടം എഎല്‍പി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക സിസ്റ്റര്‍ ജ്യോതിക്ക് വെള്ളപ്പാടം ഗ്രാമബന്ധ വായനശാല ഉപഹാരം നല്‍കി.സാമൂഹ്യപരമായി പിന്നാക്കം നിന്നിരുന്ന മേഖലയിലെ സ്‌കൂളിനെ മാ തൃകാപരമായി ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ പ്രധാന പങ്കുവഹിച്ച അധ്യാപികയാണ് സിസ്റ്റര്‍ ജ്യോതി.വായനശാല സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉപഹാരം കൈമാറി. പ്രസിഡന്റ് അനൂപ് വെള്ളപ്പാടം,ലൈബ്രേറിയന്‍ സോജന്‍ എന്നിവര്‍ സംബന്ധിച്ചു.
