മണ്ണാര്‍ക്കാട് : സമഗ്ര ശിക്ഷ കേരളയുടെ പഠന പരിപോഷണ പരിപാടിയായ ‘ഇല’ പദ്ധതിയുടെ ഭാഗമായി പള്ളിക്കുന്ന് ജി.എം.എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച ലഘു പരീക്ഷണ ശില്‍പശാലയായ ശാസ്ത്രച്ചെപ്പ് വിദ്യാര്‍ഥികള്‍ക്ക് അറിവുത്സവമായി. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കബീര്‍ മണറോട്ടില്‍ അധ്യക്ഷനായി.വിദ്യാര്‍ഥികളുടെ സജീവ പങ്കാ ളിത്തത്തോടെ അത്ഭുതങ്ങളും കൗതുകങ്ങളും കോര്‍ത്തിണക്കിയ ശാസ്ത്ര പരീക്ഷ ണങ്ങള്‍ക്ക് മുന്‍ ബി.ആര്‍.സി. പരിശീലകന്‍ സി.ടി.സുരേന്ദ്രന്‍ നേതൃത്വം നല്‍കി.നാലാം ക്ലാസ്സിലെ ‘കല്ലായ് കാറ്റായ്’ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നടത്തിയ ലഘു പരീ ക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി.ബി.ആര്‍.സി. ട്രൈനര്‍ പി.സുകുമാരന്‍ പദ്ധതി വിശദീകരണം നടത്തി. എല്‍.എസ്. സ് സ്‌കോളര്‍ഷിപ്പ് വിജയികളായ ഹാദി റഹ്മാന്‍ , അശ്വിന്‍. സി, റിന്‍ഷ ഫാത്തിമ എന്നിവരെയും,വിദ്യാരംഗം വാങ്മയം മത്സര ത്തില്‍ വിജയികളായ ഫാത്തിമ റഷീദ അു, അതുല്ല്യ , അനവ്യ. എന്നിവരെയും പഠന യാത്രയുടെ ഭാഗമായി നടത്തിയ യാത്രാ വിവരണ മത്സരത്തില്‍ വിജയികളായ ഫൈഹ ഫാത്തിമ, മുഹമ്മദ് ഷമ്മാസ് , റാഫിഹ്, ഫാത്തിമ റാഫിദ, ഫര്‍സീന്‍ എന്നിവരെയും ആദരിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍, പ്രധാനധ്യാപകന്‍ സിദ്ധിഖ് പാറോക്കോട്, ഷഹര്‍ബാന്‍.എം,ഹംസ കെ എന്നിവര്‍ സംസാരിച്ചു. രഞ്ജിനി. കെ, സൗമ്യ.എ, ഷെറിന്‍ എന്‍.സന സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
