പട്ടാമ്പി: സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്ക് വിശ്വാസത്തിന്റെ കയ്യൊപ്പുമായി വിവി ധ വായ്പാ പദ്ധതികളിലൂടെ സാമ്പത്തിക അത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ ഇനി കൊപ്പത്തും.യുജിഎസ് ഗോള്‍ഡ് ലോണിന്റെ ആ റാമത് ശാഖ കൊപ്പം ഹൈസ്കൂള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങി.
വായ്പകളിലെ വൈവിധ്യങ്ങളാണ് യുജിഎസ് ഗോള്‍ഡ് ലോണിനെ ധനകാര്യമേഖല യില്‍ വേറിട്ട് നിര്‍ത്തുന്നത്.കൂടുതല്‍ വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്നതിലൂടെ ഇടപാടുകാരനും സമാശ്വാസമാകുന്ന പദ്ധതികളുണ്ട്.പലിശ രഹിത സ്വര്‍ണ്ണ പണയ വായ്പ മുതല്‍ ഗ്രാമിന് 5555 രൂപ വരെ ബിസിനസ് ലോണ്‍ സമൃദ്ധി ലോണ്‍,ജനമിത്ര ലോ ണ്,ഹൈപോതിക്കേറ്റ് ലോണ്‍,കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പ,ഗോള്‍ഡ് ലോണ്‍ എന്നി ങ്ങനെ നീളുന്നു വായ്പകള്‍.ബിസിനസുകാര്‍ക്ക് രണ്ട് പവന് സ്വര്‍ണ്ണത്തിന് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് സമൃദ്ധി വായ്പാ പദ്ധതി.ദിവസതവണകളായി തിരിച്ചട ക്കാം.ഒരു ഗ്രാം സ്വര്‍ണ്ണത്തിന് സ്ത്രീകള്‍ക്ക് 4500 രൂപ വരെ വായ്പ നല്‍കുന്നതാണ് ജന മിത്ര ലോണ്‍.ആഴ്ചതവണകളായി തിരിച്ചടക്കാം.കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ലോണ്‍ ലഭ്യമാവുക.
ഗൃഹോപകരണങ്ങള്‍,ഗാഡ്ജറ്റുകള്‍,മൊബൈല്‍ എന്നിവ വാങ്ങുന്നതിനായി നല്കുന്ന താണ് ഹൈ പോതിക്കേറ്റ് ലോണ്‍.ആയിരം രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. നാല് ശതമാനം നിരക്കിലാണ് കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ ലഭ്യമാവുക.ഗ്രാമിന് 5555 രൂപ ബിസി ന്‍സ് ലോണായി നല്‍കുന്നതാണ് ഗോള്‍ഡ് ലോണ്‍ സ്കീം.ഇതിന് പുറമേ കച്ചവടക്കാര്‍ക്കും സ്വയംസംരഭകര്ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കു മായി ഈസി 25000,ഈസി 50000 എന്ന രണ്ട് പുതിയ വായ്പാ പദ്ധതി ഈ മാസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. ചെറിയ പലിശ നിരക്കില്‍ നൂറ് ദിവസ കാലാവധിയില്‍ ദിവസതവണകളായി വായ്പാ തുക തിരിച്ചടക്കാം.ലളിതമായ വ്യവസ്ഥയില്‍ നല്കുന്ന രണ്ട് വായ്പ്കളും വെരിഫിക്കേ ഷന് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂര്‍ കൊണ്ട് വായ്പാ തുക ആവശ്യക്കാര ന്റെ അക്കൗണ്ടിലേക്കെത്തും.ലളിതവും സുതാര്യവുമാണ് വായ്പകളിലെ നടപടിക്രമ ങ്ങളെന്ന് യുജിഎസ് മാനേജര്‍ അജിത് പാലാട്ട് പറഞ്ഞു.
യുജിഎസ് ഗോള്‍ഡ് ലോണ്‍ കൊപ്പം ശാഖ മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.യുജിഎസ് മാനേജര്‍ അജിത് പാലാട്ട് സ്വാഗതം പറഞ്ഞു.പട്ടാമ്പി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് പിടി മുഹമ്മദ് കുട്ടി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ്,ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരു ന്നു. കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുണ്യസതീഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ മണികണ്ഠന്,കിസാന്‍ സഭ ജില്ലാ സെക്രട്ടറി മണികണ്ഠന് പൊറ്റശ്ശേരി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിനോദ് കുമാര്‍,കരുണാകരന് പുലാശ്ശേരി, റിയാസു ദ്ദീന്‍,സുനില്‍,സുന്ദരന്‍,കെവിവിഇഎസ് കൊപ്പം യൂണിറ്റ് പ്രസിഡന്റ് തീയ്യാട്ടില്‍ കു ഞ്ഞാപ്പ ഹാജി,സെക്രട്ടറി ഷെരീഫ്,കെബിസി ചെയര്മാന് തീയ്യാട്ടില്‍ ഷാജി യുജിഎസ് അസി.മാനേജര്‍ അഭിലാഷ് പാലാട്ട്,പിആര്‍ഒ ശ്യാം കുമാര്‍,ബിഡിഎം ശാസ്തപ്രസാദ്, ഒപിഎം ഷബീര്‍ അലി എന്നിവര്‍ സംസാരിച്ചു.
