മണ്ണാര്‍ക്കാട്:നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ് തിരുവനന്തപുരം,അലിംകോ ബെംഗളൂരു, ക്യൂബ്‌സ് എഡ്യുകെയര്‍ ഫൗണ്ടേഷന്‍ കൊ ച്ചിന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള നിര്‍ണ്ണയ ക്യാമ്പ്നെ ല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെ ക്കണ്ടറി സ്‌കൂളില്‍ നടന്നു.ശ്രവണ സഹായി,മുച്ചക്ര സൈക്കിള്‍,കാഴ്ചവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍,സ്മാര്‍ട്ട് കെയ്ന്‍, ബ്രെയിലി കെയ്ന്‍ ഫോള്‍ഡര്‍, ബെ യ്ല്‍ സ്‌ളേറ്റ് ,ബെയ്ല്‍ കിറ്റ് ,സി.പി വീല്‍ ചെയര്‍,ബുദ്ധി വളര്‍ച്ച വെല്ലുവിളി നേരിടുന്ന 18 വയസുത്തികയാത്ത കുട്ടികള്‍ക്ക് കിറ്റ്,വീല്‍ ചെയര്‍,കൃത്രിമ കാലുകള്‍,റോളേറ്റര്‍, വാക്കിംഗ് സ്റ്റിക് ,ക്രച്ചസ് എന്നിവ ക്യാമ്പില്‍ നിന്ന് ലഭിച്ച അപേക്ഷകരില്‍ നിന്ന് അര്‍ഹ രായവര്‍ക്ക് നാല് മാസത്തിനുള്ളില്‍ ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യും. നാഷണല്‍ കരിയര്‍ സെന്റര്‍ പ്രൊജക്റ്റ് ഓഫീസര്‍ വി.ജി. നിരേഷ് , പ്രിന്‍സിപ്പാള്‍ കെ.മുഹമ്മദ് കാസിം, കരിയര്‍ ഗൈഡന്‍സ് സെല്‍ വിദ്യാഭ്യാസ ജില്ലാ കോ ഓര്‍ഡി നേറ്റര്‍ ടി.സാംസണ്‍ സെബാസ്റ്റ്യന്‍,എന്‍ എസ് എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.എച്ച് ഫഹദ്, സേവ് ദ ഫാമിലി സംസ്ഥാന സമിതി അംഗം കെ ഖാദര്‍ മൊയ്തീന്‍, വോയ്‌സ് ഓഫ് ഡിസാബിള്‍ഡ് ജില്ലാ സമിതി അംഗം ഇ.ഇല്യാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് ,സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് വളണ്ടിയര്‍മാര്‍ ക്യാമ്പില്‍ സേവനമനുഷ്ഠിച്ചു.127പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
