അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസിലെ രൂപയും പൈസയും എന്ന യൂണിറ്റിന്റെ ഭാഗമായി ഇന്ത്യന്‍ കറന്‍സികളുടേയും നാണയങ്ങളുടെയും പ്രദര്‍ ശനമൊരുക്കി.ഒരു രൂപ മുതല്‍ 2000 രൂപ വരെയുള്ള നോട്ടുകളും 50 പൈസ മുതല്‍ 20 രൂപ വരെയുളള്ള നാണയങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്.പ്രധാന അധ്യാപകന്‍ പി യൂസഫ് ഉദ്ഘാടനം ചെയ്തു.സംഖ്യാ വ്യാഖ്യാനം, ആരോഹണ അവരോഹണം, സങ്കലനം, പ്രാ യോഗിക പ്രശ്‌നങ്ങള്‍, അതോടൊപ്പം നോട്ടുകളില്‍ എന്തെല്ലാം തുടങ്ങിയ പ്രവര്‍ത്തന ങ്ങള്‍ ഈ പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്നു. ഒന്നാം ക്ലാസിലെ അധ്യാപകരായ ഭാഗ്യലക്ഷ്മി, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി.
