മണ്ണാര്‍ക്കാട്: താലൂക്കില്‍ രണ്ടിടങ്ങളില്‍ സ്വകാര്യ സ്ഥലത്ത് തീപിടിത്തം.വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.കാഞ്ഞിരപ്പുഴ നരിയന്‍കോടും തച്ചമ്പാറ കൂറ്റംപാടത്തുമാണ് തീപിടിത്തമുണ്ടായത്.നരിയന്‍കോട് വനമേഖലയോട് ചേര്‍ന്നുള്ള രണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ അടിക്കാടും ഉണക്കപ്പുല്ലുമാണ് കത്തിയത്. ചെറിയ മരങ്ങളും അഗ്നിക്കിരയായി.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ അഗ്നിബാധ വനത്തിലേക്ക് പടരാ തിരിക്കാന്‍ സഹായിച്ചു.തച്ചമ്പാറയിലും സ്വകാര്യ സ്ഥലത്ത് പുല്ലാണ് കത്തിയത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ എ കെ ഗോവിന്ദന്‍കുട്ടി,സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എം സൂരജ്,അസി സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് ശിവന്‍,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ വിജിത്ത്,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ സുരേഷ് കുമാര്‍,രമേഷ്,രഞ്ജിത്ത്,അജീഷ്,ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവരാണ് തീയ ണച്ചത്.വേനല്‍ച്ചൂട് ഉയര്‍ന്നതോടെ താലൂക്ക് പരിധിയില്‍ തീപിടിത്തം വര്‍ധിക്കുകയാ ണ്.ഉണക്കപ്പുല്ലിന് തീടിപിക്കുന്നതാണ് വ്യാപകമാകുന്നത്.ഒഴിഞ്ഞ പറമ്പ് പുല്ല് നിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കില്‍ ഫയര്‍ ലൈനിന് സമാനമായി ചുരുങ്ങിയത് അഞ്ചടിയെങ്കിലും വെട്ടി മാറ്റി തീപിടിത്തത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.