മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്ത് വീണ്ടും പുലികള്‍.ഇന്ന് രാത്രി എട്ടരയോടെ കല് ക്കടി ഭാഗത്തായി പുലിയേയും കുട്ടികളേയും കണ്ടതായാണ് പറയുന്നത്. വനപാല കര് സ്ഥലത്തെത്തി.
മലയോര ഗ്രാമമായ തത്തേങ്ങലത്ത് പുലിസാന്നിദ്ധ്യം സ്ഥിരമാവുകയാണ്.ഇക്കഴിഞ്ഞ ഏഴിന് പട്ടാപ്പകല്‍ മൂച്ചിക്കുന്നില് പുലിയിറങ്ങി ആടിനെ ആക്രമിച്ചിരുന്നു.ഒരാഴ്ച മുമ്പ് പുളിഞ്ചോടില്‍ ഒരു വളര്‍ത്തുനായയെ പുലി കടിച്ച് കൊന്നിരുന്നു.ജനുവരി 16ന് രാത്രി യില്‍ തത്തേങ്ങലത്ത് ബസ് തിരിക്കുന്ന ഭാഗത്ത് പാതയോരത്ത് പുലിയേയും രണ്ട് പുലി ക്കുട്ടികളേയും പ്രദേശത്തെ യുവാക്കള്‍ കണ്ടിരുന്നു.ഇതിനെല്ലാം പിറകെയാണ് രാത്രി യില്‍ കല്‍ക്കടി ഭാഗത്ത് പാതയോരത്ത് പുലിയേയും കുട്ടികളേയും വീണ്ടും പുലിയെ ത്തിയത്.
സ്ഥിരമായി പുലി സാന്നിദ്ധ്യമുണ്ടായിട്ടും കൂട് വെയ്ക്കാന്‍ വനംവകുപ്പ് തയ്യാറാകാ ത്തത് ജനരോഷമിളക്കുന്നുണ്ട്.മൂച്ചിക്കുന്നില് പുലിയിറങ്ങിയ ദിവസം രാത്രിയില്‍ പട്രോളിങ്ങിനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞഇരുന്നു.ജനവാസ മേഖലയില്‍ പുലിയില്ലെന്ന വനംവകുപ്പിന്റെ നിലപാടാണ് അന്ന് ജനങ്ങളെ പ്രകോപിതരാക്കിയത്. എന്നാല്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന പുലി വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുന്നത് നാടിന്റെ ഉറക്കം കെടുത്തുകയാണ്.
രണ്ട് വര്‍ഷത്തോളമായി പുലി ഭീതിയിലാണ് ഈ മലയോര ഗ്രാമം.നിരവധി പേരുടെ വളര്‍ത്തുമൃഗങ്ങളെ പിടികൂടിയിട്ടുണ്ട്.രാപ്പകല്‍ ഭേദമന്യേ പലയിടങ്ങളിലായി പുലി യെ കണ്ടിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം വിവിധ ഇടങ്ങളില്‍ കൂട് വെച്ചെങ്കിലും പുലി കുടു ങ്ങിയിരുന്നില്ല.മലയോര മേഖലയില്‍ വന്യജീവി ശല്ല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തി ല്‍ എന്‍ ഷംസുദ്ദീന് എംഎല്‍എയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വനംവകുപ്പ് ഓഫീസി ല്‍ യോഗം ചേരുന്നുണ്ട്.ശാശ്വതമായ പരിഹാര നടപടികള്‍ യോഗത്തിലുണ്ടാകുമെന്നാ ണ് മലയോര ജനതയുടെ പ്രതീക്ഷ.
