അലനല്ലൂര്‍: നിരത്തുകളിലെ നിയമലംഘനം കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയെ കാട് പിടിച്ചു.എടത്തനാട്ടുകര കോട്ടപ്പള്ളയിലെ വ്യാപാര ഭവന് സമീപം സ്ഥാപിച്ച ക്യമാറയിലാണ് വള്ളികള്‍ പടര്‍ന്നിരിക്കുന്നത്.സേഫ് കേരള പദ്ധതിയില്‍ സ്ഥാപിച്ച ക്യമാറയ്ക്കാണ് ഈ ദുരവസ്ഥ.ക്യാമറ സ്ഥാപിച്ച് മാസങ്ങളായെ ങ്കിലും ഇവ ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല.ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ക്യാ മറ ഇത്തരത്തില്‍ കാടുപിടിച്ച് നശിക്കാന്‍ ഇടയാക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കു ന്നുണ്ട്.അലനല്ലൂരില്‍ സ്ഥാപിച്ച ക്യമാറയും നോക്കുകുത്തിയായി തുടരുകയാണ്.
