മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജിലെ 1967 ലെ ആദ്യ ബാച്ച് മുതല്‍ 2022 വരെയു ള്ള പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന മെസ്ഫീലിയ 2കെ23 കല്ലടി കോ ളജ് ഗ്ലോബല്‍ അലുമ്നി മീറ്റ് തലമുറകളുടെ സംഗമമായി.ആടിയും പാടിയും തമാശകള്‍ പറഞ്ഞും സെല്‍ഫിയെടുത്തും എല്ലാവരും സംഗമം തങ്ങളുടേതാക്കി.പഴയ കാല അധ്യാപന കാലത്തെ വിശേഷങ്ങളും തമാശകളും ഓര്‍ത്തെടുത്ത് അധ്യാപകരും സംഗമത്തില്‍ സജീവ സാനിദ്ധ്യമായി.ആറായിരത്തിലേറെ പേര് പങ്കെടുത്തു.
മുന്‍മന്ത്രിയും നിലവില്‍ എംഎംഎല്യുമായ മഞ്ഞളാംകുഴി അലി,മുന്‍ ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്,മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി മുഹ മ്മദ് ബഷീര്‍,ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖ്,മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ട റി എം പുരുഷോത്തമന്,കേരള യൂണിവേഴ്സിറ്റി മുന്‍ പി.വി.സി രാധാകൃഷ്ണന്്സിറ്റി മുന്‍ പി.വി.സി രാധാകൃഷ്ണന്,പൊലീസ് ഇന്‍സ്പെക്ടര്‍ ഹിദായത്തുല്ല മാമ്പ്ര,ജിഎസ്ടി ടാക്സ് അസി.കമ്മീഷണര്‍ മുഹമ്മദാലി പോത്തുകാടന് തുടങ്ങിയവര്‍ സംഗമത്തി നെത്തി.
കോളജിന്റെ ആദ്യ രണ്ട് ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒരുമിച്ച് ബലൂണ്‍ പറത്തി സംഗമം ഉദ്ഘാടനം ചെയ്തു.ഇഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയിരുന്ന പ്രൊ. എന്‍.വി. പത്മനാഭന് നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി പ്രസിഡന്റ് ഡോ. സെയ്ത് അബൂ ബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.സംഗമത്തിനു ‘മെസ്ഫീലിയ’ പേര് നിര്‍ദ്ദേശിച്ച അബ്ദുല്‍ നാസറിനു മാനേജ്മെന്റ് വൈസ് ചെയര്‍പേഴ്സണും ആദ്യ ബാച്ച് അംഗവു മായ വി.കെ. റംല ഉപഹാരം സമ്മാനിച്ചു. സംഗമത്തിന് വിവിധ സഹായങ്ങള്‍ നല്കി യവര്‍ക്കും ലോഗോ തയ്യാറാക്കിയ ഷംറീനിനും കോളജ് പ്രിസിപ്പല്‍ ഡോ.വി.എ ഹസീ നയും മറ്റു സംഘാടകരും ഉപഹാരം സമ്മാനിച്ചു.എം.ഇ.എസ് കല്ലടി കോളജ് ചെയര്മാന് കെ.സി.കെ സൈതാലി, പ്രിന്‍സിപ്പല്‍ യു. ഷബീനക്കു നല്കി സോവനീര്‍ പ്രകാശനം ചെയ്തു. സാഹിത്യകാരന് കെ.പി.എസ്. പയ്യനടം സുവനീര്‍ പരിചയപ്പെടുത്തി.
പൂര്‍വ്വാധ്യാപകരെ ആദരിക്കല്‍,വിവിധ ബാച്ചുകളുടെ സംഗമം, വിദ്യാര്‍ഥികളുടെ കലാമേള എന്നിവയും നടന്നു.സംഘാടക സമിതി ജനറല്‍ സെക്രട്ടറി ഉസ്മാന് കരിമ്പ നക്കല്‍, കോ ഓര്‍ഡിനേറ്റര്‍ പ്രൊ.പി.എം സലാഹുദ്ദീന്, പ്രൊ. അബ്ദുല്‍ അലി, കെ. യൂനുസ് സലീം, സാബു.ടി. ഇലവുങ്കല്‍, ഫിറോസ് കീടത്ത്, സജിത്. കെ, യു. അരവിന്ദ്, ഷബീന, ഹാഷിം തങ്ങള്‍, അസീര്‍, ജുഷൈന്, കെ. ഹംസ,അമൃത ലെനന്, സന ഇന്‍സാഫ്, അബൂ ഷഹം എന്നിവര്‍ സംസാരിച്ചു.
