മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാടന്‍പാട്ട് പരിശീലനക്കളരി തുടങ്ങി.മാസത്തില്‍ രണ്ട് ദിവസങ്ങളിലാണ് ക്ലാസ് ഉണ്ടാവുക. അനീഷ് മണ്ണാര്‍ക്കാട് ക്ലാസ്സ് നയിക്കും.നാടന്‍ പാട്ട് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് പരിശീലന കളരി ഒരുക്കുന്നതെന്ന് സേവ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ അറിയിച്ചു.നാടന്‍പാട്ട് കലാകാരന് സന്തോഷ് അട്ടപ്പാടി ഉദ്ഘാടനം ചെയ്തു.സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്മാന് അബ്ദുല്‍ ഹാദി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍,വൈസ് ചെയര്മാന് അസ്ലം അച്ചു എന്നിവര്‍ സംസാരിച്ചു.കലാസംഘം കണ്‍വീനര്‍ എംഎം ബഷീര്‍ സ്വാഗതവും എ ദീപിക നന്ദിയും പറഞ്ഞു.
