പ്രദര്‍ശന-ഫുഡ് സ്റ്റാളുകള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

തൃത്താല : ചാലിശ്ശേരിയില്‍ ഫെബ്രുവരി 18,19 തിയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന പ്രദര്‍ശന-വിപണന-പുഷ്പ മേളയുടെ സ്റ്റാള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയിലാണ് മേള സംഘടിപ്പിക്കുന്നത്. കലാ-സാംസ്‌കാരിക പരിപാടി കള്‍ക്കുള്ള വേദിയും ഇവിടെ ഒരുക്കുന്നുണ്ട്. മൈതാനത്തെ പുല്ലും കുറ്റിക്കാടും വെട്ടി വൃത്തിയാക്കുന്ന  പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. മൈതാനം നിരപ്പാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 66 സ്റ്റാളുകളാണ് ഇവിടെ പ്രദര്‍ശന വിപണന മേളയ്ക്കായി ഒരുക്കുന്നത്. ഭക്ഷ്യ മേളയ്ക്കുള്ള ഫുഡ് കോര്‍ട്ട് മൈതാനത്തിന്റെ തെക്കുഭാഗത്തായാ ണ് ഒരുക്കുക. പുഷ്പമേളയ്ക്കുള്ള സംവിധാനവും ഇവിടെ ഒരുക്കും. മനോഹരമായ പ്ര വേശന കവാടം, സെല്‍ഫി-ഫോട്ടോ പോയന്റുകള്ുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാ ക്കുന്നതോടെ മൈതാനത്തിന്റെ മുന്‍വശം ആകര്‍ഷകമാക്കും. ഇതിനായുള്ള നിര്‍മാ ണ പ്രവര്‍ത്തികള്‍ കലാകാരന്മാര്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.

പ്രദര്‍ശന വിപണന മേളയില്‍ 66 സ്റ്റാളുകള്‍
പ്രവേശനം സൗജന്യം, പ്രവേശന സമയം രാവിലെ 9 മുതല്‍ രാത്രി 10 വരെ

പ്രദര്‍ശന വിപണന മേളയില്‍ കരകൗശല-കൈത്തറി വസ്തുക്കള്‍, ഗോത്ര-ഭക്ഷ്യ ഉത്പ ന്നങ്ങള്‍ ഉള്‍പ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റോള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍, പഞ്ചായ ത്ത്-നഗരസഭാ തലത്തിലുമായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. ഫെബ്രുവ രി 16 മുതല്‍ 19 വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഫെ ബ്രുവരി 14 ന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ഗസലും 15 ന് വട്ടേനാട് ജി.എല്‍.പി. എസില്‍ സൂഫി സംഗീതവും 16 മുതല്‍ 19 വരെ മുല്ലയംപറമ്പ് ഗ്രൗണ്ടില്‍ നാടന്‍പാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെ യും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കു ക. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട മണ്ണ്-ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുകളും ഉണ്ട്. തൃത്താലയ്ക്ക് ഉത്സവ പ്രതീതി ഉണര്‍ത്തി കൊണ്ടാണ് സം സ്ഥാനതല തദ്ദേശദിനാഘോഷം സംഘടിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!