പാലക്കാട് : ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി മുഖേന ഖരമാലിന്യ സംസ്കരണത്തിന് ശേഖരിക്കേണ്ട അജൈവ മാലിന്യങ്ങളുടെ വി വരങ്ങളടങ്ങിയ ‘പാഴ്വസ്തു ശേഖരണ കലണ്ടര്‍ 2023 ‘ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പ്രകാശനം ചെയ്തു. കലണ്ടര്‍ പ്രകാരം ഓരോ മാസവും ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ക്ക് പുറമെ എല്ലാത്തരം പ്ലാസ്റ്റിക്ക്, പേപ്പര്‍, പേപ്പര്‍ ബാഗ്, കാര്‍ഡ്ബോഡ് എന്നി വ ശേഖരിക്കുമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ശ്രീകുമാര്‍, നവകേരളം മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചി ത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി. ജി അബിജിത്, കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ആദര്‍ശ്.ആര്.നായര്‍, ശുചി ത്വ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ദീപ എന്നിവര്‍ പങ്കെടുത്തു.
