തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ കുറുകെയും വശങ്ങളിലും അലക്ഷ്യ മായി കേബിളുകള്‍ ഇടുന്നത് കൊണ്ടും അനിയന്ത്രിതമായി കുഴികള്‍ കുഴിക്കുന്നത് മൂലവും ഓടയില്‍ സ്ലാബുകള്‍ കൃത്യമായി ഇടാത്തതു കൊണ്ടും ഉണ്ടാകുന്ന അപകടങ്ങ ള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു. എറണാകുളം കളക്ടറേറ്റ് കോണ്ഫാറ ന്സ് ഹാളില്‍ ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് യോഗം. പൊതുമരാമത്ത്, ഗതാഗതം,തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കെഎ സ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, വിവിധ ടെലഫോണ്‍ കമ്പനികള്‍, വിവിധ ടെലി വിഷന്‍ കേബിള്‍ കമ്പനികള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടു ക്കും.
സംസ്ഥാനത്തെ റോഡുകളില്‍ അലക്ഷ്യമായിട്ടിരിക്കുന്ന കേബിളുകള്‍ മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും നിരന്തരമു ണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. റോഡ് സുരക്ഷയുമായി ബ ന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം റോഡ് സുരക്ഷാ അതോറിറ്റിയുടെ ചുമതലയാണ്. പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തര വിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിക്കുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.
