മണ്ണാര്‍ക്കാട്: രാജ്യത്തിന്റെ പൊതുമേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍. കേന്ദ്ര സര്‍ക്കാറിന്റെ പൊതുമേഖല വില്‍പ്പനയ്ക്കും സ്വകാര്യവല്‍ക്കരണത്തിനും യുവജന വഞ്ചനയ്ക്കുമെതിരെ ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതി ഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത് അദാനിക്കും അംബാനിമാര്‍ക്കും എഴുതി നല്‍കുകയാണെന്നും റിയാസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി വിഹിതമുള്‍പ്പടെ കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം നല്‍കുന്നില്ല. ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര് ക്കാരിനെ സാമ്പത്തികമായി ഞെരുക്കി പ്രതിസന്ധികള്‍ സൃഷ്ടിച്ച് തകര്‍ക്കാമെന്ന ധാരണ നടക്കില്ല.പ്രതിസന്ധികളുടെ കാലത്തും ജനങ്ങളെ ചേര്‍ത്ത് പിടിച്ച പാരമ്പര്യ മാണ് എല്‍ഡിഎഫിന്റേത്.ഇന്ധന സെസ് വര്‍ധിപ്പിച്ചത് വികസന പദ്ധതികള്‍ക്ക് വേ ണ്ടിയാണെന്നും റിയാസുദ്ദീന്‍ പറഞ്ഞു.

മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് സമീപം നടന്ന ധര്‍ണ്ണയില്‍ ബ്ലോക്ക് പ്രസിഡന്റ് ഷാജ് മോഹന്‍ അധ്യക്ഷനായി.കെഎസ്ടിഎ ജില്ലാ എക്സിക്യുട്ടിവ് അംഗം പി എം മധു മാസ്റ്റ ര്‍,എന്‍ജിഒ യൂണിയന് ഏരിയ സെക്രട്ടറി മുഹമ്മദ് റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ റഷീദ്,അംബരീഷ്,ഗോപിക,ഷമീര്‍,റാഷിദ് എ ന്നിവര്‍ നേതൃത്വം നല്കി.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം സ്വാഗതവും ട്രഷറര്‍ റംഷീക് മാമ്പറ്റ നന്ദിയും പറഞ്ഞു.
