എടത്തനാട്ടുകര:’മാനവിക രക്ഷക്ക് ദൈവീക ദർശനം’ എന്ന പ്രമേയത്തിൽ 12 ന് (ഞായർ) കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിന്റെ പ്രചാരണ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര
മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സന്ദേശ യാത്ര പ്രയാണം ആരംഭിച്ചു. കോട്ടപള്ളയിൽ വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷത വഹിച്ചു.ഒ.മുഹമ്മദ് അൻവർ, എം.പി.സുധീർ ഉമ്മർ, കെ.ടി.നാണി, എം.ഹിദായത്ത്, വി.പി.ഉസ്മാൻ, ഐ.അബ്ദുൽ കബീർ, കെ.വി.അൻവർ, പി.റഫീഖ്, പി.അബ്ദുസ്സലാം, സി.നാസർ, ഇല്യാസ്, സഹൻ, റിസ്വാൻ എന്നിവർ സംബന്ധിച്ചു.
