അലനല്ലൂര്‍: എടത്തനാട്ടുകര ശറഫുല്‍ മുസ്‌ലിമീന്‍ അറബിക് കോളേജ് ആര്‍ട്‌സ് ഫെ സ്റ്റിവല്‍ മികവ് 2k23 വൈവിധ്യമാര്‍ന്ന് കലാപരിപാടികളാല്‍ ശ്രദ്ധേയമായി. എസ്എംഇ സി സെന്റര്‍ സെക്രട്ടറി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ പി മുസ്തഫ മാസ്റ്റര്‍ അധ്യക്ഷനായി.എസ്എംഇസി സെന്റര്‍ വൈസ് പ്രിന്‍ സിപ്പാള്‍ വി അബുബക്കര്‍ ഫാറൂഖി,പീസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ മാസ്റ്റര്‍,അല്‍മനാര്‍ പ്രിന്‍സിപ്പാള്‍ ഫാത്തിമ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപ കരായ ഉസ്മാന്‍ മിഷ്‌ക്കാത്തി,മുസ്തഫ മാസ്റ്റര്‍,യുസുഫ് മദനി, ആഷിഖ് സ്വലാഹി, മുബ ഷിര്‍ സ്വലാഹി,ശമീറ ടീച്ചര്‍, ഫിര്‍ദൗസ് ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
