മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയുടെയും കോട്ടോപ്പാടം എം. ജി.എന്‍.ആര്‍.ഇ.ജി. എസിന്റെ സഹായത്തോടെ പതിമൂന്നാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ബിസ്മി ഫ്‌ലോര്‍ മില്ലിന്റെ കെട്ടിടോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്‌റ നിര്‍വ്വഹിച്ചു.സ്വിച്ച്ഓണ്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ജസീന അക്കരയും ഫുഡ് പ്രോസസിങ് യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കനും നിര്‍വ്വഹിച്ചു.തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എ.ഇ സെമിന, ഗ്രാമപഞ്ചായത്ത് എ.ഇ റസീന ഓവര്‍സിയര്‍മാരായ സാബിത്ത്, രജനി ഉദ്യോഗസ്ഥരായ സ്വപ്ന, കെ.പി അഫ്‌ലഹ്, ബ്ലോക്ക് വ്യവസായ ഓഫീസര്‍ രാജേഷ്, സികെ മുഹമ്മദ്, അബ്ദുല്‍ അസീസ്, ബഷീര്‍ വികെ, മുനീര്‍ മണ്ണില്‍, അബി സി.കെ തുടങ്ങിയവര്‍ സം ബന്ധിച്ചു.വാര്‍ഡ് മെമ്പര്‍ സി.കെ സുബൈര്‍ സ്വാഗതവും കെ.അബുബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
