മണ്ണാര്‍ക്കാട് : നഗരത്തില്‍ നിലവിലെ അഴുക്കുചാല്‍ സ്ലാബില്‍ നിന്നും ഉയരത്തില്‍ റോ ഡ് കോണ്‍ക്രീറ്റ് ചെയ്തത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നതായി പരാതി.രജിസ്ട്രാര്‍ ഓഫീസ് ഭാഗത്ത് നിന്നും ആശുപത്രിപ്പടി ജംഗ്ഷനിലേക്ക് പോകുന്ന റോഡിന്റെ കുറച്ച് ഭാഗത്ത് നടത്തിയ കോണ്‍ക്രീറ്റ് പ്രവര്ത്തിക്കെതിരെയാ ണ് ആക്ഷേപം.നിലവില്‍ വീതി കുറഞ്ഞ ഈ റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്ത തോ ടെ വീണ്ടും വീതി കുറഞ്ഞ അവസ്ഥയാണ്.റോഡ് ഉയര്‍ന്നത് മൂലം രൂപം കൊണ്ട കട്ടിം ഗ്സ് വാഹനങ്ങള്‍ക്ക് അപകട കെണിയാകാനും സാധ്യതയുള്ളതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.പ്രശ്നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസാ യി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ഡ് കൗണ്‍സിലര്‍ വി അമുദയ്ക്ക് പരാ തി നല്കി.നഗരസഭാ ചെയര്‍മാനുമായി ചര്‍ച്ച ചെയ്ത് ചാല് ഉയര്‍ത്തി നിര്‍മിക്കുന്നതി നായുള്ള നടപടികള്‍ കൈക്കൊള്ളാമെന്ന് കൗണ്‍സിലര്‍ ഉറപ്പ് നല്‍കിയതായി യൂ ണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം,രമേഷ് പൂര്‍ണ്ണിമ, കൃഷ്ണദാസ്,ഷമീര്‍ യൂണിയന്,സിബി,സി എ ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
