എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ പഠന പ്ര വർത്തനത്തിന്റെ ഭാഗമായി അച്ചാർ തയാറാക്കി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിള മ്പി. വീട്ടിൽ നിന്നും കഷ്ണങ്ങളാക്കി കൊണ്ടുവന്ന 13 ഇനം പച്ചക്കറികൾ ചേർത്താണ് അ ച്ചാർ പാചകം ചെയ്തത്. കുട്ടികളുടെ സാന്നിധ്യത്തിൽ അച്ചാർ തയാറാക്കുന്ന രീതി ചർച്ച ചെയ്ത് ഹെഡ്മാസ്റ്റർ യൂസഫ്, ക്ലാസ് അധ്യാപകരായ മുഹമ്മദ് ഷാമിൽ, ഒ. ബിന്ദു എന്നിവ രാണ് പാചകത്തിന് നേതൃത്വം നൽകിയത്.

കുട്ടികൾ കൊണ്ടുവന്ന പച്ചക്കറികളിൽ വേവിച്ചു കഴിക്കുന്നവ, വേവിക്കാതെ കഴിക്കു ന്നവ ഏതൊക്കെ എന്ന് തരംതിരിച്ച് രുചികരമായ അച്ചാർ വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാം എന്ന് കുട്ടികൾക്ക് പ്രധാനാധ്യാപകൻ പി. യൂസഫ് വിശദീകരി ച്ചു.

“അറിഞ്ഞു കഴിക്കാം” എന്ന യൂണിറ്റിലെ അവിൽ കുഴക്കൽ പ്രവർത്തനം രണ്ടാം ക്ലാസു കാർ മുമ്പ് നടത്തിയിരുന്നു. അതേ യൂണിറ്റിലെ മറ്റൊരു പ്രവർത്തനമാണ് അച്ചാർ തയാ റാക്കൽ. കുട്ടികളെല്ലാം തൊപ്പി ഉണ്ടാക്കി ഷെഫുമാരുടെ വേഷം അണിഞ്ഞാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
