മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്നത് ദുര്‍ഭരണമാണെന്നും നന്നായി എങ്ങ നെ ഭരിക്കണമെന്നത് സെക്രട്ടറിയേയും ജനപ്രതിനിധികളേയും പഠിപ്പിക്കേണ്ടത് അത്യ ന്താപേക്ഷിതമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന് ജസ്റ്റിസ് പി എസ് ഗോപിനാഥന്.ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന അഡ്വ സി കെ ഉമ്മുസല്‍മ നല്കിയ പരാതി പരിഗണിച്ച് പുറപ്പെടുവിച്ച വിധിയിലാണ് ഓംബുഡ്സ്മാന് ഇങ്ങനെ അഭിപ്രായപ്പെട്ടത്.പദ്ധതി ആദ്യം ഒന്ന് പരിഗണിക്കുകയും തോന്നുമ്പോള്‍ അത് മാറ്റുകയും പിന്നീട് എന്തെങ്കിലും പണി ചെയ്യുകയും ഇടയ്ക്ക് വെച്ച് ഉപേക്ഷിക്കുകയോ കുറച്ച് പണി ചെയ്ത് നിര്‍ത്തി വെയ്ക്കുകയോ ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് ഓംബുഡ്സമാന്റെ പരാമര്‍ശം.ഉമ്മുസല്‍മയുടെ ഡിവിഷനിലെ പടുവില്‍ കുളമ്പ് ജിഎംഎല്‍പി സ്കൂള്‍ റോഡിന് നേരത്തെ ഏഴ് ലക്ഷം രൂപ അനുവദി ക്കുകയും പിന്നീട് രണ്ട് ലക്ഷം രൂപ കുറയ്ക്കുകയും ചെയ്തിനെതിരെയാണ് പരാതി നല്‍കിയത്.2022 ജൂണ്‍ 28ന് ചേര്‍ന്ന് ഭരണ സമിതി യോഗത്തില്‍ തുക കുറച്ചതുമായി ബന്ധപ്പെട്ട ഭേദഗതിയ്ക്ക് ചട്ടം അനുസരിച്ചുള്ള നടപടി സ്വീകരിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഭേദഗതി നിയമവിരുദ്ധവും നടപ്പാക്കാന്‍ പാടില്ലാത്തതുമാണെന്ന് ഉത്തരവില്‍ പറയുന്നു.ബ്ലോക്ക് പഞ്ചായത്ത് തീരുമാനം പരിശോധിച്ചാല്‍ അജണ്ടയും കുറിപ്പും തയ്യാ റാക്കുന്ന കാര്യത്തില്‍ സെക്രട്ടറിക്ക് പ്രാപ്തിക്കുറവ് വ്യക്താണെന്നും ഉത്തരവില്‍ ചൂണ്ടി ക്കാട്ടുന്നു.ഭരണത്തിലെ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടിയ തന്നെ പുറ ത്താക്കിയ ഭരണസമിതി തന്റെ വാര്‍ഡിലേക്കുള്ള വികസനം തടയുന്ന നിലപാടാണ് സ്വീകരിക്കു ന്നതെന്ന് ബ്ലോക്കിലെ അഴിമതിക്കെതിരെ താന്‍ നടത്തുന്ന പോരാട്ടം ശരിവെയ്ക്കുന്ന താണ് ഓംബുഡ്സ്മാന്റെ വിധിയെന്നും ഉമ്മുസല്‍മ പറഞ്ഞു.
