മണ്ണാര്‍ക്കാട്: കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ജലഗുണനിലവാര പരിശോധ നാ ലാബുകളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ജലപരിശോധനാ നിരക്കുകളില്‍ ഇളവ് ഏര്‍പ്പെടുത്തി. പൊതുജനസൗകര്യാര്‍ഥം ഓരോ ഘടകം മാത്രം പരിശോധിക്കാനാ യി പുതിയ സംവിധാനവും നിലവില്‍ വന്നു. വാട്ടര്‍ അതോറിറ്റിയുടെ 430-ാം ബോര്‍ഡ് യോഗമാണ് നിരക്ക് ഇളവുകള്‍ അംഗീകരിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള പരിശോ ധനകള്ക്കായി അഞ്ച് വ്യത്യസ്ത പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള വിവിധ പാക്കേജുകളും നിരക്കുകളും:
ജൈവമാലിന്യ പരിശോധന – 6525 രൂപ17 ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ഫുള്‍ പാക്കേജ്- 2450 രൂപ (പഴയ നിരക്ക് : 3300)ലൈസന്‍സിങ് ആവശ്യങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് –1590 രൂപ11 ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ജനറല്‍ പാക്കേജ് — 1625 (പഴയ നിരക്ക് : 2400)സബ് ജില്ലാ ലാബുകള്‍ക്കായുള്ള പ്രത്യേക പാക്കേജ് — 1150.
മൂന്നില്ത്താഴെ ഘടകങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഫിക്സഡ് ചാര്‍ജ് നല്‍കേണ്ടി വരും. ഗാര്‍ഹിക വിഭാഗത്തില്‍ പരിശോധനാ നിരക്കുകള്‍ക്കു മാറ്റമില്ല. നിലവിലെ 850 രൂപ, 500 രൂപ പാക്കേജുകള്‍ തുടരുന്നതാണ്. 850 രൂപ പാക്കേജില്‍ ജൈവ ഘടകങ്ങള്‍ അടക്കം 19 ഘടകങ്ങളാണ് പരിശോധിക്കുക. ജൈവ ഘടകങ്ങള്‍ മാത്രം പരിശോധിക്കാ നുള്ളതാണ് 500 രൂപയുടെ പാക്കേജ്. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളുടെ പരിശോധനാ നി രക്കുകള്‍ ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഓരോ ഘടകം മാത്രമായി 24 ഘടക ങ്ങളില്മേല് ജലപരിശോധന ലഭ്യമാണ്. വാട്ടര്‍ അതോറിറ്റിയുടെ ജലഗുണനിലവാര പരിശോധനാ വിഭാഗത്തിനു കീഴില്‍, 82 എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബുകളില്‍ ജല ഗുണനിലവാര പരിശോധനാസൗകര്യം ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സമീപ ത്തുള്ള ലാബുകളുടെ വിവരങ്ങള്‍ അറിയാന്‍ ടോള്‍ഫ്രീ നമ്പരായ 1916-ല്‍ വിളിക്കാം.
