കോട്ടോപ്പാടം: വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് എംജിഎന്‍ആര്‍ജിഎസ്,വടശ്ശേരിപ്പുറം ഗവ.ഹൈസ്കൂള്‍ എസ്പിസി എന്നിവ യുടെ സഹകരണത്തോടെ സന്ദേശപ്രചാരണം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷ റജീന കോഴിശ്ശീരി അധ്യക്ഷയായി.വലിച്ചെറിയല്‍ മുക്ത കേരളം ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തയ്യില്‍ കു ഞ്ഞീതു പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ പാറയില്‍ മുഹമ്മദാലി,റഫീന മുത്തനില്‍,ജനപ്രതിനിധികളായ നാലകത്ത് അബൂ ബക്കര്‍,ഒ.നാസര്‍,ചോലക്കല്‍ റുബീന,പ്രധാന അധ്യാപകന് കെ.ബാബുരാജ്,ക്മ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ മാലിക്ക് മാസ്റ്റര്‍,സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ നാസര്‍ മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് സമദ് നാലകത്ത് എന്നിവര്‍ സംസാരിച്ചു.
