കോട്ടോപ്പാടം: കേരളാ കുറാഷ് അസോസിയേഷനും ആലുവ മാറമ്പിള്ളി എം.ഇ.എസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച 14-ാമത് സംസ്ഥാന കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്ററി സ്‌കുള്‍ ടീമിന് മികച്ച വിജയം. മല്‍സരത്തില്‍ പങ്കെടുത്ത നാല്‍പതംഗ ടീമില്‍ 24 പേര്‍ സ്വര്‍ണ മെഡലോടെ മികച്ച നേട്ടം കൈവരിച്ചു. പത്ത് പേര്‍ക്ക് രണ്ടാം സ്ഥാനവും 6 പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.കോട്ടോപ്പാടത്തിന്റെ കരുത്തില്‍ പാലക്കാട് ജില്ല 124 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായി.സബ് ജൂനിയര്‍ വിഭാഗത്തില്‍ ഓവ റോള്‍ കിരീടവും പന്ത്രണ്ട് വയസ്സിന് താഴെയുളളവരുടെ വിഭാഗത്തില്‍ ഓവറോള്‍ റണ്ണര്‍ അപ്പ് കിരീടവും കോട്ടോപ്പാടത്തിന് ലഭിച്ചു.സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വിഭാ ഗത്തില്‍ സ്‌കൂള്‍ ടീമിലെ നൈഷാനയെ ബെസ്റ്റ് പ്ലെയറായി തെരഞ്ഞെടുത്തു. ദേശീയ കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ കോട്ടോപ്പാടം സ്‌കൂളിലെ മുപ്പത് പേര്‍ യോഗ്യ ത നേടി. കായികാധ്യാപകരായ കെ.പി.റിയാസ്,ഷിജി ജോര്‍ജ് എന്നിവരാണ് ടീമിന് പരി ശീലനവും പ്രോത്സാഹനവും നല്‍കി വരുന്നത്.
