മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു.കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാ സത്തിലൂടെ നിരക്ഷരര്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് സ്വാതന്ത്ര്യത്തിലേക്കാ യിരുന്നു ഗാന്ധിജി നമ്മെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി കെ സയ്യിദ് അലി അധ്യക്ഷനായി.എംഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.നാസര്‍ കൊമ്പത്ത്,ഹിസ്റ്ററി വിഭാഗം അസി.പ്രൊഫ.പിഎം സലാ ഹുദ്ധീന്‍,ഇംഗ്ലീഷ് വിഭാഗം പ്രൊഫ.സിറാജുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
