മണ്ണാര്‍ക്കാട്: വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികളിലൂടെ വള്ളുവനാട്ടിലെ നഗര ഗ്രാമ വാസികള്‍ക്ക് സാമ്പത്തിക അത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ സംഘടിപ്പിക്കുന്ന ലോണ്‍ മേളയക്ക് തുടക്കമായി.ഇന്ന് മുതല്‍ ഏഴാം തീയതി വരെയാണ് യുജിഎസ് ഗോള്‍ഡ് ലോണിന്റെ മണ്ണാര്‍ക്കാട്,കല്ലടിക്കോട്, കടമ്പ ഴിപ്പുറം,ശ്രീകൃഷ്ണപുരം,ചെര്‍പ്പുളശ്ശേരി ബ്രാഞ്ചുകളില്‍ ലോണ്‍ മേള നടക്കുന്നത്.സമൃദ്ധി ലോണ്‍,ജനമിത്ര ലോണ്‍,ഹൈപോതിക്കേറ്റ് ലോണ്‍,കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പ, ഗോ ള്‍ഡ് ലോണ്‍,പലിശ രഹിത സ്വര്‍ണ്ണ വായ്പ തുടങ്ങിയ വായ്പകള്‍ മേളയിലൂടെ നേടിയെടു ക്കാമെന്ന് യുജിഎസ് ഗ്രൂപ്പ് മാനേജര്‍ അജിത്ത് പാലാട്ട് പറഞ്ഞു.

ബിസിനസുകാര്‍ക്ക് രണ്ട് പവന് സ്വര്‍ണ്ണത്തിന് ഒരു ലക്ഷം രൂപ വരെ വായ്പ നല്കുന്നതാ ണ് സമൃദ്ധി വായ്പാ പദ്ധതി.ദിവസതവണകളായി തിരിച്ചടക്കാം.ഒരു ഗ്രാം സ്വര്‍ണ്ണത്തിന് സ്ത്രീകള്‍ക്ക് 4500 രൂപ വരെ വായ്പ നല്‍കുന്നതാണ് ജനമിത്ര ലോണ്‍.ആഴ്ചതവണകളായി തിരിച്ചടക്കാം.കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ലോണ്‍ ലഭ്യമാവുക. ഗൃഹോപ കരണങ്ങള്‍,ഗാഡ്ജറ്റുകള്‍,മൊബൈല്‍ എന്നിവ വാങ്ങുന്നതിനായി നല്‍കുന്നതാണ് ഹൈ പോതിക്കേറ്റ് ലോണ്‍.ആയിരം രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്.നാല് ശതമാ നം നിരക്കിലാണ് കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ ലഭ്യമാവുക.ഗ്രാമിന് 5555 രൂപ ബിസി ന്‍സ് ലോണായി നല്‍കുന്നതാണ് ഗോള്‍ഡ് ലോണ്‍ സ്കീം.ലളിതവും സുതാര്യവുമാണ് നടപടിക്രമങ്ങള്‍.

ഇതിന് പുറമേ കച്ചവടക്കാര്‍ക്കും സ്വയംസംരഭകര്ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കു മായി ഈസി 25000,ഈസി 50000 എന്ന രണ്ട് പുതിയ വായ്പാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ചെ റിയ പലിശ നിരക്കില്‍ നൂറ് ദിവസ കാലാവധിയില്‍ ദിവസതവണകളായി വായ്പാ തുക തിരിച്ചടക്കാം.ലളിതമായ വ്യവസ്ഥയില്‍ നല്കുന്ന രണ്ട് വായ്പ്കളും വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂര്‍ കൊണ്ട് വായ്പാ തുക ആവശ്യക്കാരന്റെ അക്കൗണ്ടിലേക്കെത്തും.
ലോണ്‍ മേളയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേജര്‍ അജിത്ത് പാലാട്ട് അധ്യക്ഷനാ യി.നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രസീത ടീച്ചര്‍,സ്ഥിരം സമിതി അധ്യക്ഷരായ ബാലകൃഷ്ണന്,മാസിത സത്താര്‍,കൗണ്‍സിലര്‍മാരായ അമുദ,മന്‍സൂര്‍, ഇബ്രാഹിം, ഷമീ ര്‍,കദീജ,അരുണ്‍കുമാര്‍ പാലക്കുറുശ്ശി,വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ഗിരീഷ് ഗുപ്ത,ഖാലിദ്,കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, യൂണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ ജില്ലാ സെക്രട്ടറി ഫിറോസ് ബാബു,സാമൂഹ്യ പ്രവര്ത്ത കരായ അസ്ലം അച്ചു,ജോസ് യുജിഎസ് പിആര്‍ഒ ശ്യാംകുമാര്‍ ബിസിനസ് ഡെവലപ്പ്മെ ന്റ് മാനേജര്‍ ശാസ്താപ്രസാദ്,ഷബീര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.
