കോട്ടോപ്പാടം:സൗമ്യവും ധീരവുമായ നിലപാടുകളിലൂടെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായി മണ്ണാര്‍ക്കാടിന്റെ പൊതു മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന മുന്‍ നിയമസഭാംഗം കല്ലടി മുഹമ്മദ് അനുസ്മരണം ജനുവരി 26 ന് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും.രാഷ്ട്രത്തിന്റെ എഴുപ ത്തൊന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭരണ ഘടനാ സംരക്ഷണ ദിനാചരണവും സെമിനാറും നൈതികം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സ്‌കൂള്‍ ഭരണഘടന സമര്‍പ്പണവും ഇതോടനുബന്ധിച്ച് നടക്കും. രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയില്‍ അധ്യ ക്ഷത വഹിക്കും.പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം അനുസ്മരണ പ്രഭാഷണവും കോഴിക്കോട് സര്‍വ്വകലാ ശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. എന്‍.സെബാ സ്റ്റ്യന്‍ ഭരണഘടനാ സെമിനാറില്‍ വിഷയാവതരണവും നടത്തും. ബിന്ദു കളപ്പാറ,പി.എം.ദാമോദരന്‍ നമ്പൂതിരി, ഫാ.എല്‍ദോ, എ.പി .അബ്ദുല്‍ ജലീല്‍ ഫൈസി, ഇസ്ഹാഖ് സഖാഫി,പി.മുഹമ്മദ്കുട്ടി ഫൈസി, അബ്ദുല്‍ സലീം ഫൈസി,സയ്യിദ് ഷിഹാബുദ്ദീന്‍ സഖാ ഫി,കെ.പി.യൂസഫ് ഫൈസി, ഫഖ്‌റുദ്ദീന്‍ അമ്പംകുന്ന്, പ്രസാദ് നമ്പൂതിരി,പി.കെ.സാദിഖ് അഹ്‌സനി,ബിനു എമ്പ്രാതിരി, ടി.ടി. ഉസ്മാന്‍ ഫൈസി,ഡോ.കല്ലടി അബ്ദു, പി.ടി.എ പ്രസിഡണ്ട് കെ. നാസര്‍ ഫൈസി,പ്രിന്‍സിപ്പാള്‍ പി.ജയശ്രീ, ഹെഡ്മിസ്ട്രസ് എ.രമണി എന്നിവര്‍ സംസാരിക്കും.