മണ്ണാര്‍ക്കാട്: ബിലാസ്പൂരിലെ അടല്‍ ബിഹാരി വാജ്‌പേയ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നട ന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടെ കിരീടം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കരസ്ഥമാക്കി.186 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 1800 ഓളം മത്സരര്‍ഥികള്‍ പങ്കെടു ത്തു. ആദ്യമായാണ് കരാട്ടെ കിരീടം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കരസ്ഥമാക്കുന്നത്.ടീം കത്ത ഇനത്തില്‍ സ്വര്‍ണ്ണവും വ്യക്തിഗത കത്ത ഇനത്തില്‍ വെങ്കലവും വ്യക്തിഗത ഫൈറ്റിങ്ങില്‍ വെള്ളിയും ലഭിച്ചു.എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ത്ഥിനികളായ ഫര്‍ഷാന പി പി,ഗായത്രി എ,ഐശ്വര്യ എന്നിവരാണ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മെഡ ല്‍ നേടിയത്.മൂന്നു പേരും മണ്ണാര്‍ക്കാട് ചാമ്പ്യന്‍സ് അക്കാഡമിയിലാണ് പരിശീലിക്കു ന്നത്.22 അംഗ ടീമിലെ 10 പേര്‍ക്ക് യു.പി.യില്‍ വച്ച് നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസി ലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞു.ചാമ്പ്യന്‍സ് അക്കാഡമിയുടെ പ്രധാന പരിശീലകനാ യ സെന്‍സി അസീസ് പൂക്കോടന്‍,സെന്‍സി സുബൈര്‍ എന്നിവരാണ് പരിശീലകര്‍.എം ഇ എസ് കല്ലടി കോളേജിലെ കായികാ വിഭാഗം മേധാവി മൊയ്തീന്‍ ആണ് ടീം മാനേജര്‍.