മണ്ണാര്‍ക്കാട് : നഗരത്തില്‍ ഗതാഗതം സുഗമമാക്കുന്നതിനായി കഴിഞ്ഞ ട്രാഫിക് അ ഡൈ്വസറി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങളില്‍ വണ്‍വേ ഒഴികെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.വാഹന പാര്‍ക്കിംഗ്,ഓട്ടോസ്റ്റാന്റുകളില്‍ ക്രമീകരണം,ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തല്‍ തുടങ്ങിയവയാണ് കര്‍ശനമായി നട പ്പിലാക്കുകയെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

ഓരോ ഓട്ടോറിക്ഷാ സ്റ്റുകളിലും പരിമിതപ്പെടുത്തിയിട്ടുള്ള ഓട്ടോറിക്ഷകളുടെ എ ണ്ണവും കൃത്യമായ പേപ്പറുകള്‍ സഹിതം അതത് യൂണിയനുകള്‍ പത്ത് ദിവസത്തിനകം പൊലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ച് സ്റ്റിക്കര്‍ വാങ്ങണം.നല്‍കാത്ത പക്ഷം പൊലീസ് പരിശോധന നടത്തി സ്റ്റിക്കര്‍ നല്‍കും. ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സ്‌റ്റോപ്പുകളില്‍ നിന്നുമല്ലാതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അനുവദിക്കില്ല.ഇത് സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും.ആവശ്യമായ സ്ഥലങ്ങളില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും.നിലവിലുള്ളവ കൂടുതല്‍ വലിപ്പത്തില്‍ സ്ഥാപി ക്കും.പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനം ദീര്‍ഘ നേരം നിര്‍ത്തിയിട്ട് പോകുന്നവര്‍ ക്കെതിരെ നടപടിയെടുക്കും.വാഹന പാര്‍ക്കിംഗിന് സൗകര്യപ്രദമായ സ്ഥലം കണ്ടെ ത്താന്‍ നടപടിയെടുക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി എംഇഎസ് സ്‌കൂള്‍ പരിസരത്ത് മേല്‍പ്പാലം നിര്‍മിക്കുന്നതിനും ആലോചനയുണ്ട്.ഇതിനായി എംഎല്‍എ,എന്‍എച്ച് അതോറിറ്റി എന്നിവര്‍ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കും.കോടതിപ്പടിയിലെ സീബ്രാ ലൈന്‍ മാറ്റി സ്ഥാപിക്കും.കുന്തിപ്പുഴ ഭാഗത്ത് നിന്നും വരുന്നതും ചങ്ങലീരി റോഡിലേ ക്ക് പോകേണ്ടതുമായ വാഹനങ്ങള്‍ക്ക് നമ്പിയംകുന്ന് വഴി പോകുന്നതിനായി ദേശീയ പതയില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.നെല്ലിപ്പുഴയില്‍ നിന്നും മുക്കണ്ണം വഴി കോങ്ങാട് റോഡിലേക്ക് ബൈപ്പാസ് നിര്‍മിക്കുന്ന കാര്യം ആലോചനയിലുള്ളതായും ചെയര്‍മാന്‍ അറിയിച്ചു.

ഗതാഗത കുരുക്കില്ലാതെയുള്ള യാത്ര സാധ്യമാകുന്നതിനായി ട്രാഫിക് റെഗുലേറ്റി കമ്മിറ്റി കൈക്കാണ്ട തീരുമാനങ്ങള്‍ പൊതുജനങ്ങളും ഡ്രൈവര്‍മാരും കൃത്യമായി പാലിച്ച് സഹകരിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ്,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!