മുണ്ടൂര്‍ : 32-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 25 ന് രാവിലെ 10 ന് നിര്‍വഹിക്കും. കേരള ശാസ്ത്ര സാങ്കേ തിക പരിസ്ഥിതി കൗണ്‍സില്‍, കേരള വനം ഗവേഷണ സ്ഥാപനം, മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കു ന്നത്. ‘ശാസ്ത്രവും സാങ്കേതികവിദ്യയും കാലാവസ്ഥാ വ്യതി യാന അതിജീവനത്തിനും അനുരൂപീകരണത്തിനും’ എന്നാണ് ഈ വര്‍ഷ ത്തെ ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യവിഷയം.
തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് ഉദ്ഘാടന പരിപാടിയില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവശാസ്ത്ര അവാര്‍ ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണപതക്കവും നല്‍കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ധനസഹായം നല്‍കുന്ന ഏറ്റ വും നല്ല ശാസ്ത്ര പ്രോജക്ടിനുള്ള ഡോ. എസ്. വാസുദേവ് അവാര്‍ ഡും ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങളും ശാസ്ത്ര കോണ്‍ഗ്രസ്സില്‍ സമ്മാനിക്കും. മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന വിദ്യാര്‍ഥി, മികച്ച പ്രബന്ധം, പോസ്റ്റര്‍ അവാര്‍ഡ് എന്നീ വിഭാഗങ്ങളിലുള്ള അവാര്‍ഡുകള്‍ നല്‍കും.
317 പ്രബന്ധങ്ങളാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ 118 പോസ്റ്റര്‍ അവസരണം, 199 ഓറല്‍ പ്രെസന്റേഷന്‍ ഉള്‍ പ്പെടും. 235 പേരാണ് ശാസ്ത്ര കോണ്‍ഗ്രസ്സിന് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉദ്്ഘാടന പരിപാടിയില്‍ കേരള ശാസ്ത്ര സാങ്കേ തിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസി ഡന്റ് കെ പി സുധീര്‍ പരിപാടിയില്‍ അധ്യക്ഷനാകും. വി കെ ശ്രീകണ്ഠന്‍ എം.പി, കെ വി വിജയദാസ് എം.എല്‍.എ, പാലക്കാട് രൂപത സഹായമെത്രാന്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, യുവക്ഷേത്ര ഡയറക്ടര്‍ ഡോ. മാത്യു ജോര്‍ജ് വാഴയില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. 25 മുതല്‍ 27 വരെയാണ് ശാസ്ത്ര കോണ്‍ഗ്രസ് നടത്തുന്നത്.
കാര്‍ഷിക-ഭക്ഷ്യ ശാസ്ത്രം, ബയോടെക്‌നോളജി, കെമിക്കല്‍ സയന്‍സ്, സാങ്കേതിക വിദ്യ, പരിസ്ഥിതി- വനം- വന്യജീവി ശാസ്ത്രം, ഫിഷറീസ്- വെറ്ററിനറി സയന്‍സ്, ആരോഗ്യശാസ്ത്രം, ലൈഫ് സയന്‍സ്, ഗണിതശാസ്ത്രം, ഭൗമശാസ്ത്രം, ഫിസിക്കല്‍ സയന്‍സ്, ശാസ്ത്രീയ- സാമൂഹിക ഉത്തരവാദിത്വം എന്നീ 12 സെഷനുകളിലായി യുവ ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍, വ്യവസായികള്‍, പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആസൂത്രണ വിദഗ്ധര്‍, നയരൂപീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഗവേഷണ വിദ്യാര്‍ ഥികള്‍ തുടങ്ങി ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരത്തോളം പ്രതിനിധികളും ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കാളികളാവും.
മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അന്തരീക്ഷ- സമുദ്രഗവേഷണ വിഭാഗത്തിലെ ഡോ. രഘുമുത്തു ഗുഡ, മുംബൈ ഐ.ഐ.ടി.യിലെ പ്രൊഫസറും ഭട്‌നഗര്‍ അവാര്‍ഡ് ജേതാവുമായ സുബിമല്‍ ഘോഷ്, ടി.ഐ.എഫ്.എ.സി. കാലാവസ്ഥ വ്യതിയാന വകുപ്പ് തലവന്‍ ഡോ. നമ്പി അപ്പാദുരൈ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ ശിവ താണുപിള്ള, ഡോ. പ്രൊ. സുനില്‍ മാണി, ഡോ.ഗൗതം ഗോസ്വാമി, ഡോ. പി പി.മജുംദാര്‍ എന്നിവര്‍ പ്രമുഖ ശാസ്ത്രജ്ഞ രുടെ പേരിലുള്ള അനുസ്മരണ പ്രഭാഷണം നടത്തും.
ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ യുവരാഗം ഓഡിറ്റോറിയത്തില്‍ നടന്ന പത്രസമ്മേള നത്തില്‍ ശാസ്ത്ര കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍, ജനറല്‍ കണ്‍വീനര്‍ എസ് പ്രദീപ് കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. ശ്യാം വിശ്വനാഥ്, ജോയിന്റ് കണ്‍വീനര്‍ ഡോ. കെ. വിജയകുമാര്‍, യുവക്ഷേത്ര ഡയറക്ടര്‍ ഡോ. മാത്യു ജോര്‍ജ് വാഴയില്‍ എന്നിവര്‍ സംസാരിച്ചു.